Home Featured ചരക്കുതീവണ്ടി തീപ്പിടിത്തം ; മംഗളൂരു-ചെന്നൈ മെയിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചരക്കുതീവണ്ടി തീപ്പിടിത്തം ; മംഗളൂരു-ചെന്നൈ മെയിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

by admin

ചെന്നൈ : തിരുവള്ളൂരിന് സമീപം ചരക്കുതീവണ്ടി തീപിടിച്ച് കത്തുന്നതിനിടെ എത്തിയ മംഗളൂരു-ചെന്നൈ മെയിൽ (12602) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്മംഗളൂരുവിൽനിന്ന് ശനിയാഴ്‌ച ഉച്ചയ്ക്ക് പുറപ്പെട്ട തീവണ്ടി ഞായറാഴ്‌ച രാവിലെ 5.30-ഓടെയാണ് തിരുവള്ളൂരിൽ എത്തിയത്.സ്റ്റേഷനിൽ നിർത്താനായി തീവണ്ടിയുടെ വേഗം കുറച്ചിരുന്നു.

ഈ സമയത്താണ് എതിർദിശയിൽനിന്ന് മറ്റൊരു പാളത്തിലൂടെ വന്നുകൊണ്ടിരുന്ന ചരക്കുതീവണ്ടി പാളംതെറ്റുന്നതും തീപിടിക്കുന്നതും കണ്ടത്.എമർജൻസി ബ്രേക്ക് ഉപയോഗിച്ച് ഉടൻ തീവണ്ടി നിർത്തിയ ലോക്കോ പൈലറ്റ് ടി. ആനന്ദ് പ്രതാപ് റെഡ്ഡി ഗാർഡുമായി ബന്ധപ്പെടുകയും ചെയ്തു.

തുടർന്ന് തീവണ്ടി പുറകിലേക്കെടുത്തു. തീവണ്ടി മുന്നോട്ടുനീങ്ങിയിരുന്നെങ്കിൽ സ്ഥിതി എന്താകുമെന്ന് ആലോചിക്കാൻപോലും കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.സന്ദർഭോചിതമായ തീരുമാനത്തിലൂടെ ഒട്ടേറെപ്പേരുടെ ജീവൻ രക്ഷിക്കാനായെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. യാത്രക്കാരിൽ പലരും മറ്റുവാഹനങ്ങളിൽ ചെന്നൈയിലെത്തി.

കാണാതായിട്ട് 6 ദിവസം, ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം യമുന നദിയില്‍ നിന്ന് കണ്ടെത്തി

ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം കണ്ടെത്തി. യമുന നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ജൂലൈ ഏഴിന് കാണാതായ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിയായ സ്നേഹ എഴുതിയതെന്ന് വിലയിരുത്തുന്ന കുറിപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. തെക്കൻ ത്രിപുര ജില്ലയിലെ സബ്രൂം സ്വദേശിനിയാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ ഊര്‍ജിതമായ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നല്‍കിയിരുന്നു.

ജൂലൈ 7-നാണ് സ്നേഹ അവസാനമായി കുടുംബവുമായി ബന്ധപ്പെട്ടത്. താൻ സുഹൃത്ത് പിറ്റൂണിയയോടൊപ്പം സരായി റോഹില്ല റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയാണെന്ന് അവള്‍ അമ്മയെ അറിയിച്ചു. രാവിലെ 5:56-നാണ് സ്നേഹ അവസാനമായി ഫോണ്‍ ചെയ്തത്. രാവിലെ 8:45-ഓടെ സ്നേഹയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയെന്നും കുടുംബം പറയുന്നു. പിറ്റൂണിയ അന്നേ ദിവസം സ്നേഹയെ കണ്ടിട്ടില്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.കാണാതായ സ്നേഹയെ ഡല്‍ഹിയിലെ സിഗ്നേച്ചർ ബ്രിഡ്ജിന് സമീപം ഇറക്കിയതായി ക്യാബ് ഡ്രൈവർ സ്ഥിരീകരിച്ചിരുന്നു.

നിരന്തരം സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും മതിയായ സിസിടിവി കവറേജ് ഇല്ലാത്തതുമായ പ്രദേശത്തായിരുന്നു 19കാരിയെ ക്യാബ് ഡ്രൈവർ ഇറക്കിയത്. അതുകൊണ്ടുതന്നെ സിഗ്നേച്ചര്‍ ബ്രിഡ്ജില്‍ നിന്ന് സ്നേഹ എങ്ങോട്ട് പോയെന്ന് കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ജൂലൈ 9-ന് ദില്ലി പൊലീസ് ക്രൈം ബ്രാഞ്ച്, എൻഡിആർഎഫിന്റെ സഹായത്തോടെ സിഗ്നേച്ചർ ബ്രിഡ്ജ് പ്രദേശത്തും, ഏഴ് കിലോമീറ്റർ ചുറ്റളവിലുമായി വിപുലമായ തെരച്ചില്‍ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല

You may also like

error: Content is protected !!
Join Our WhatsApp Group