ചെന്നൈ : പൊങ്കൽ സമയത്തെ യാത്രത്തിരക്ക് പരിഗണിച്ച് ദക്ഷിണറെയിൽവേ പ്രത്യേകതീവണ്ടികൾ പ്രഖ്യാപിച്ചു. കേരളത്തിൽനിന്നുള്ള യാത്രക്കാർക്കായി മംഗളൂരു-ചെന്നൈ തീവണ്ടിയുണ്ട്.മംഗളൂരു ജങ്ഷനിൽനിന്ന് ചെന്നൈ സെൻട്രലിലേക്കുള്ള വണ്ടി (06126) ഈ മാസം 13-ന് പുലർച്ചെ 3.10-ന് പുറപ്പെട്ട് അന്നുരാത്രി 11.30-ന് ചെന്നൈ സെൻട്രലിലെത്തും.തിരിച്ചുള്ള വണ്ടി (06125) 14-ന് പുലർച്ചെ 4.15-ന് പുറപ്പെട്ട് അന്നുരാത്രി 11.30-ന് മംഗളൂരു ജങ്ഷനിലെത്തും. പെരമ്പൂർ, സേലം, പോത്തന്നൂർ, ഷൊർണൂർ കോഴിക്കോട് വഴിയാണ് യാത്ര. രണ്ട് ടു ടയർ എസി, മൂന്ന് ത്രീ ടയർ എസി, 15 സ്ലീപ്പർ, രണ്ട് ജനറൽകോച്ച് എന്നിവയാണ് ഇതിലുള്ളത്. റിസർവേഷൻ ഞായറാഴ്ച രാവിലെ എട്ടിന് തുടങ്ങും.