Home Featured പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു

പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു

by admin

ന്യൂയോർക്ക്: പന്നിയുടെ ജനിതക മാറ്റം വരുത്തിയ വൃക്ക സ്വീകരിച്ച ആദ്യത്തെയാൾ മരിച്ചു. മസാച്യുസെറ്റ്‌സ് സ്വദേശിയായ 62 കാരനായ റിച്ചാർഡ് റിക്ക് സ്ലേമാനാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് സ്ലേമാൻ മരിച്ചത്. മാർച്ചിൽ മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. സ്ലേമാൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നതായി ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ വിദ​ഗ്ധ സംഘം അറിയിച്ചു.

മസാച്യുസെറ്റ്സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ് ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നൽകിയത്. പന്നികളിൽ കാണപ്പെടുന്ന, മനുഷ്യർക്ക് ഉപദ്രവമാകുന്ന ജീനുകൾ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകൾ കൂട്ടിച്ചേർത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്‍റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.

2018ൽ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാൻ. അതും പ്രവർത്തന രഹിതമായതോടെയാണ് ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മാറ്റിവെക്കാൻ തീരുമാനിച്ചത്. നേരത്തെ മേരിലാൻഡ് സർവകലാശാല രണ്ട് രോ​ഗികളിൽ ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെച്ചിരുന്നു. എന്നാൽ രണ്ട് മാസം മാത്രമാണ് ഇരുവരും ജീവിച്ചത്. അന്ന് മസ്തിഷ്ക മരണം സംഭവിച്ചവരിലാണ് പന്നിവൃക്ക മാറ്റിവെച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group