കഴിഞ്ഞ ദിവസം ബെംഗളൂരു നഗരമധ്യത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവച്ച് യുവതി.യുവതി കാറുമായി പോവുകയായിരുന്നു. ആ സമയത്ത് ഒരു ഓട്ടോ തെറ്റായ രീതിയില്‍ കടന്നു വരികയും മറ്റ് വാഹനങ്ങളെ ഇടിക്കും എന്ന അവസ്ഥയില്‍ എത്തുകയും ചെയ്തു. ആ സമയത്ത് സ്ത്രീ ആകെ ചെയ്തത് ഹോണടിക്കുക എന്നത് മാത്രമായിരുന്നു. ഹോണടിച്ചതില്‍ ഓട്ടോ ഡ്രൈവർ ഒന്നും പറഞ്ഞില്ലെങ്കിലും ഓട്ടോയില്‍ പിറകിലിരുന്ന കണ്ടാല്‍ ഇരുപതോ ഇരുപത്തിരണ്ടോ ഒക്കെ വയസ് തോന്നിക്കുന്ന ഒരു യുവാവ് ഇറങ്ങി വരികയും യുവതിയെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
യുവതിയെയും യുവതിയുടെ അമ്മയേയും ലൈംഗികത്തൊഴിലാളികള്‍ എന്ന് പറഞ്ഞാണ് യുവാവ് ആക്ഷേപിച്ചത്. ഇരുവരേയും താൻ ബലാത്സംഗം ചെയ്യുമെന്നും അതെങ്ങനെ ആയിരിക്കുമെന്നും എല്ലാം യുവാവ് പറയുന്നുണ്ട്. അതുകൊണ്ടും തീർന്നില്ല. ഒരുപാട് ചീത്ത വിളിച്ച ശേഷം ഇതെങ്ങാനും ഓണ്‍ലൈനില്‍ പങ്കുവച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്നും യുവതിയുടെ സ്വകാര്യഭാഗങ്ങള്‍ തകർക്കുമെന്നും ഒക്കെ യുവാവ് പറയുന്നുണ്ട്.
തന്റെ ക്യാമറയില്‍ ഇത് പകർത്തിയ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. നിങ്ങള്‍ നിങ്ങളുടെ നഗരം സുരക്ഷിതമാണ് എന്ന് കരുതുന്നുണ്ടെങ്കില്‍, ഇത് പട്ടാപ്പകല്‍ നടന്ന കാര്യമാണ് എന്ന് കുറിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. സിറ്റി പൊലീസും വീഡിയോയ്ക്ക് താഴെ പ്രതികരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വേറെയും നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് പ്രതികരണം അറിയിച്ചെത്തിയത്. യുവാവിന്റെ പെരുമാറ്റം പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനെ പലരും അഭിനന്ദിച്ചു.
ഗര്‍ഭിണിയാണ്, പങ്കാളി ചതിയനാണെന്നറിഞ്ഞു, ഇനി എന്ത് ചെയ്യും? ചോദ്യവുമായി യുവതി, കമന്റുകളുമായി നെറ്റിസണ്‍സ്
സ്ത്രീകൾ ഗർഭിണികളായിരിക്കുന്ന സമയം ഏറെ കരുതലും സ്നേഹവും ഒക്കെ ആവശ്യമുണ്ട്. പ്രത്യേകിച്ച് തങ്ങളുടെ പങ്കാളികളില്‍ നിന്നും സ്നേഹവും കരുതലും ഒക്കെ പ്രതീക്ഷിക്കുന്ന സമയമാണത്.എന്നാല്‍, ആ സമയത്ത് തന്റെ പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ട് എന്നും തന്നെ ചതിക്കുകയാണ് എന്നും അറിയേണ്ടുന്ന അവസ്ഥ വന്നാല്‍ എന്താവും ചെയ്യുക. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി റെഡ്ഡിറ്റില്‍. യുവതി ചോദിക്കുന്നത് താനിനി എന്താണ് ചെയ്യേണ്ടത് എന്നാണ്.@glitterrock1984 എന്ന യൂസറാണ് തന്റെ അനുഭവം റെഡ്ഡിറ്റില്‍ പങ്കുവച്ചിരിക്കുന്നത്.
താനും തന്റെ പങ്കാളിയും മൂന്ന് വർഷമായി പ്രണയത്തിലാണ്. ഒരു വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. ഇപ്പോള്‍ താൻ ഗർഭിണിയാണ് എന്നും യുവതി പറയുന്നു. ബന്ധം തുടങ്ങി ആറ് മാസമായപ്പോള്‍ തന്നെ വിവിധ സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തനിക്ക് മനസിലായിരുന്നു. എന്നാല്‍, ഇരുവരും ചേർന്ന് ഒരു തെറാപ്പിക്ക് പോയി. ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്ന് വാക്കും നല്‍കി. അതോടെ, മറ്റ് സ്ത്രീകളുമായിട്ടുള്ള ശാരീരികമായിട്ടുള്ള ബന്ധങ്ങള്‍ അവസാനിച്ചു. എന്നാല്‍, വൈകാരികമായി ബന്ധം തുടരുന്ന അവസ്ഥയാണ് ഉണ്ടായത് എന്നും യുവതി പറയുന്നു.
ഇതൊക്കെ അറിഞ്ഞതോടെ താൻ അയാളെ ഉപേക്ഷിച്ച് പോവുമെന്ന് പറഞ്ഞു. പക്ഷേ, തനിക്ക് അതിനുള്ള ധൈര്യമില്ലെന്നുമാണ് യുവതി പറയുന്നത്. അതേസമയം തന്നെ തനിക്ക് ഈ ബന്ധം വേണ്ട എന്നും തോന്നുന്നുണ്ട്. പക്ഷേ, ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്താൻ ഭയമാണ്, താനിനി എന്താണ് ചെയ്യുക എന്നാണ് യുവതിയുടെ സംശയം.നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്തുന്നതാണ് ഇങ്ങനെ ഒരു പങ്കാളിക്കൊപ്പം വളർത്തുന്നതിനേക്കാള്‍ നല്ലത് എന്നാണ് പലരും യുവതിയെ ഉപദേശിച്ചത്.