Home Featured സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേർത്തുപിടിച്ച് ചുംബിച്ചു; ഭർത്താവിനെ പൊതിരെ തല്ലി നാട്ടുകാർ, കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും

സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേർത്തുപിടിച്ച് ചുംബിച്ചു; ഭർത്താവിനെ പൊതിരെ തല്ലി നാട്ടുകാർ, കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും

അയോധ്യ: സരയൂ നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചേർത്തുപിടിച്ച് ചുംബിച്ചെന്ന് ആരോപിച്ച് ഭർത്താവിനെ പൊതിരെ തല്ലി നാട്ടുകാർ. കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും നടത്തുന്നുണ്ട്. ഇത്തരം പ്രവൃത്തികൾ അനുവദിക്കില്ലെന്ന വാക്കുകളോടെയാണ് ഇരുവരെയും നാട്ടുകാർ ആക്രമിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

പൊതുസ്ഥലത്ത് ഇത്തരത്തിൽ പെരുമാറുന്നത് ഭാരതീയ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും നിങ്ങൾക്ക് കുടുംബമില്ലേ എന്നും ചോദിച്ചാണ് ആൾക്കൂട്ടം ഇയാളെ മർദിക്കുകയായിരുന്നു. നാട്ടുകാർ കൂടി മർദ്ദിക്കുന്ന ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

ദമ്പതികളെ വെള്ളത്തിലേക്ക് തൊഴിച്ചിടുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യവും വിഡിയോയിൽ വ്യക്തമാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് അയോദ്ധ്യ പൊലീസ് അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചതായും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group