Home Featured മോമോസിനൊപ്പം കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു

മോമോസിനൊപ്പം കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു

by admin

ഡല്‍ഹി: മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹി ഭികം സിംഗ് കോളനി ഏരിയയിലാണ് സംഭവം. ചട്നി ആവശ്യപ്പെട്ടപ്പോള്‍ കടയുടമ പ്രകോപിതനായി യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലാണ്.

ഭികം സിംഗ് കോളനിയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. കൂടുതല്‍ ചട്ണി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മോമോസ് കോര്‍ണര്‍ ഉടമയും ഉപഭോക്താവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. തര്‍ക്കം രൂക്ഷമാവുകയും കടയുടമ കത്തികൊണ്ട് ഉപഭോക്താവിനെ ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഉപഭോക്താവിനെ ജിടിവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group