ബെംഗളൂരു: വർഷങ്ങളായുള്ള സാമ്ബത്തിക തർക്കത്തിനൊടുവില്‍ബന്ധുവിന്റെ വീടിന് തീയിടാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്തു.അഞ്ചുലക്ഷം രൂപയുടെ കടം വീട്ടാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് വീടിനുള്ളില്‍ ആളുകളുണ്ടായിരുന്ന സമയത്ത് മുൻവശത്ത് തീയിടുന്നതുവരെ എത്തിയത്. ബെംഗളൂരുവിലെ വിവേക് നഗറില്‍ ഏതാനും ദിവസം മുമ്ബായിരുന്നു സംഭവം.വിവേക് നഗർ സ്വദേശികളായ വെങ്കട്ടരമണി, മകൻ സതീഷ് എന്നിവരുടെ വീടിനാണ് വൈകുന്നേരം അഞ്ച് മണിയോടെ തീയിടാൻ ശ്രമിച്ചത്. ഇവരുടെ ബന്ധുവായ സുബ്രമണി എന്നയാളാണ് പ്രതി.
പരാതിക്കാരുടെ മറ്റൊരു ബന്ധുവായ പാർവതിഎന്ന സ്ത്രീ തന്റെ മകളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി എട്ട് വർഷം മുമ്ബ് അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍, പലതവണ ആവശ്യപ്പെട്ടിട്ടും ഈ പണം തിരികെ ലഭിച്ചില്ല. അടുത്തിടെ ഇവരുടെ കുടുംബത്തില്‍ നടന്ന മറ്റൊരു വിവാഹ ചടങ്ങില്‍വെച്ച് വെങ്കട്ടരമണി വീണ്ടും പണം തിരികെ ആവശ്യപ്പെടുകയും വലിയ തർക്കം നടക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ വാക്കുതർക്കങ്ങളും പരസ്പരമുള്ള അധിക്ഷേപങ്ങളും ഭീഷണികളും ഉണ്ടായിരുന്നു. തുടർന്നാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് കരുതുന്നു.
വെങ്കട്ടരമണിയുടെ മകൻ സതീഷ് ജോലിസ്ഥലത്തായിരിക്കുമ്ബോഴാണ് സംഭവം നടന്നത്. വീടിന്റെ മുൻ വാതിലിലും ചെരിപ്പ് സ്റ്റാൻഡിലും കിടപ്പുമുറിയിലെ ജനലിലും ആരോ പെട്രോള്‍ ഒഴിച്ച് തീയിട്ടതായി അമ്മ സതീശിനെ വിളിച്ചറിയിക്കുകയായിരുന്നു. സതീഷിന്റെ സഹോദരൻ മോഹൻദാസും അമ്മയുമാണ് ഈ സമയം വീടിനുള്ളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി തീയണയ്ക്കുകയും വീടിനുള്ളിലുള്ളവരെ അറിയിക്കുകയും ചെയ്തതിനാല്‍ ആർക്കും പരിക്കേറ്റില്ല.
എന്നാല്‍ വീടിന്റെ മുൻഭാഗത്തും ജനലുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.സിസിടിവി ദൃശ്യങ്ങളില്‍, വൈകീട്ട് 5:21 ഓടെ സുബ്രമണി പെട്രോള്‍ കുപ്പിയുമായി വീടിന്റെ പരിസരത്തേക്ക് വരുന്നതും ചെരിപ്പ് റാക്കിലും വീടിന്റെ മുൻഭാഗത്തും പെട്രോള്‍ ഒഴിച്ച് തീയിടുന്നതും കാണാം. തിടുക്കത്തില്‍ തീയിടുന്നതിനിടെ ഇയാളുടെ ശരീരത്തിലേക്കും ചെറുതായി തീ പടർന്നിരുന്നു. സംഭവത്തിന് പിന്നാലെ വിവേക് നഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.