Home Featured ബംഗളൂരു:കസ്റ്റഡി മര്‍ദനം ആരോപിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ബംഗളൂരു:കസ്റ്റഡി മര്‍ദനം ആരോപിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

by admin

ബംഗളൂരു: കസ്റ്റഡി മര്‍ദനം ആരോപിച്ച്‌ യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ നാഗര്‍ലെ ഗ്രാമത്തിലാണ് സംഭവം. അതേസമയം മര്‍ദിച്ചുവെന്ന ആരോപണം പൊലീസ് തള്ളി. പൊലീസ് മര്‍ദിച്ചുവെന്നും താൻ മാനസികമായി തകര്‍ന്ന നിലയിലാണെന്നും ചൂണ്ടിക്കാട്ടി യുവാവ് വീഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

പ്രദേശത്തെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച്‌ ചോദ്യം ചെയ്യാനായിരുന്നു യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ ചോദ്യം ചെയ്യുന്നതിന് മുമ്ബേ തന്നെ യുവാവ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടെന്നും പിന്നാലെ പൊലീസ് മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു യുവാവിനെയും സുഹൃത്തിനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. 8.30യോടെ ഇയാള്‍ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. 11.30യോടെ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായ പൊള്ളലേറ്റ യുവാവ് ചൊവ്വാഴ്ചയോടെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് വെറുതെവിട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group