Home Featured ബംഗളുരുവിലെ തിരക്കില്‍ യൂണിസൈക്കിളില്‍ പായുന്ന യുവാവ്: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

ബംഗളുരുവിലെ തിരക്കില്‍ യൂണിസൈക്കിളില്‍ പായുന്ന യുവാവ്: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

by admin

ഇന്ത്യയിലെ ഏറ്റവും അധികം തിരക്കുപടിച്ച നഗരങ്ങളില്‍ ഒന്നാണ് ബംഗളുരു. ഇപ്പോഴിതാ ട്രാഫിക് ബ്ലോക്ക്‌ നിറഞ്ഞ ബംഗളുരുവിലെ ഔട്ടർ റിംഗ് റോഡിലൂടെ യൂണിസൈക്കിളില്‍ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചയാകുന്നത്.വീഡിയോ കണ്ട് നിരവധിപേർ യുവാവ് സ്വീകരിച്ച മാർഗത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലർ തങ്ങളുടെ ആശങ്ക പങ്കുവെച്ച്‌ രംഗത്തെത്തി.@bengaluru_visuals എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോയില്‍ ബാക്ക്‌പാക്ക് ഇട്ട് ഹെല്‍മെറ്റ് ധരിച്ച ഒരു യുവാവ് തിരക്കുനിറഞ്ഞ റോഡിലൂടെ യൂണിസൈക്കിളില്‍ പായുന്നതാണ് കാണുന്നത്. യുവാവിനെ കണ്ട് റോഡിലുള്ള പലരും അയാളെ ആശ്ചര്യത്തോടെ നോക്കുന്നത് കാണാം. സംഭവത്തിനു സാക്ഷ്യം വഹിച്ച സഹയാത്രക്കാരില്‍ ഒരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത്.”ബംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിന് ഇതൊരു നൂതന പരിഹാരമാണോ അതോ കാത്തിരിക്കുന്ന അപകടമാണോ” എന്ന്‌ കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ കണ്ട് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ രണ്ട് പക്ഷമായി തിരിഞ്ഞു. ചിലർ യുവാവിനെ ട്രയല്‍ബ്ലേസർ എന്ന് വിശേഷിച്ചപ്പോള്‍ മറ്റുചിലർ ഇത് അപകടത്തിലേക്കുള്ള പോക്കാണെന്ന് കുറിച്ചു.ഒരു ഉപയോക്താവ് റൈഡറുടെ സമീപനത്തെ പിന്തുണച്ചുകൊണ്ട് “റിസ്ക് എല്ലാ കണ്ടുപിടുത്തങ്ങളുടെയും ഭാഗമാണ്,” എന്ന്‌ കുറിച്ചു. മറ്റൊരാള്‍ , “മൂടാതെ കിടക്കുന്ന ഒരു മാൻഹോള്‍, പ്രത്യക്ഷപെടുന്നവരെ ഈ യാത്ര ഉള്ളു” എന്നാണ് മുന്നറിയിപ്പ് നല്‍കിയത്.ചിലർ ഇത് തീർത്തും അസംബന്ധമാണെന്ന് കുറിച്ചു. “ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ലാതെ മറ്റൊന്നുമല്ല,” ഒരു ഉപയോക്താവ് പറഞ്ഞു, മറ്റൊരാള്‍ കൂട്ടിച്ചേർത്തു, “ഇത് വളരെ അപകടകരമാണ്.

ഒരു കുഴി വന്നാലോ?”എന്ത് ചെയ്യും എന്നാണ് ചോദിച്ചത്.എന്നാല്‍ ഒരു വിഭാഗം യുവാവിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. “അവൻ അടുത്ത വർഷം ലക്ഷ്യസ്ഥാനത്ത് എത്തും,” ഒരു ഉപയോക്താവ് പറഞ്ഞു, മറ്റൊരാള്‍ കൂട്ടിച്ചേർത്തു, “ആമസോണ്‍, ഫ്ലിപ്പ്കാർട്ട്, മീഷോ – ഈ സൈക്കിള്‍ എനിക്ക് എവിടെ നിന്ന് ലഭിക്കും?” എന്നാണ്.ഏതായാലും , യുവാവ് കണ്ടെത്തിയ മാർഗത്തെ പുകഴ്ത്തണോ അതോ കുറ്റപ്പെടുത്തണോ എന്ന സംശയത്തിലാണ് നെറ്റിസണ്‍സ് ഇപ്പോള്‍..

You may also like

error: Content is protected !!
Join Our WhatsApp Group