ബെംഗളൂരു: കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ ഒരേ പന്തലില്‍ സഹോദരിമാരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത വരന്‍ അറസ്റ്റില്‍. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മെയ് ഏഴിന് കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹമാണ് ആദ്യം ഇരു കുടുംബങ്ങളുംതമ്മില്‍ നിശ്ചയിച്ചത്. എന്നാല്‍ തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന വധുവായ ലളിത മുന്നോട്ടുവെക്കുകയായിരുന്നു.വിവാഹത്തിനു പിന്നാലെ ഇതിന്‍റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ഇതോടെയാണ് സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.