ബെംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്.റായ്ച്ചൂരിലാണ് സംഭവം. സിദ്ധനൂര്‍ ആര്‍ട്‌സ് കോളേജിലെ എംഎസ്‌സി വിദ്യാര്‍ത്ഥിനിയായ ഷിഫ(24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന മുബീന്‍ കീഴടങ്ങി.ഇന്ന് രാവിലെയാണ് അരുംകൊല നടന്നത്. രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന ഷിഫയെ മുബീന്‍ പിന്തുടരുകയായിരുന്നു. ഷിഫയെ തടഞ്ഞുനിര്‍ത്തി മുബീന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മുബീന്‍ ഷിഫയുടെ കഴുത്തില്‍ പലതവണ കുത്തി.
ഇതിന് ശേഷം കഴുത്തറുക്കുകയായിരുന്നു. ചോരവാര്‍ന്ന് ഷിഫ സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊലയ്ക്ക് പിന്നാലെ മുബീന്‍ സിദ്ധനൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനലെത്തി കുറ്റം ഏറ്റ് പറഞ്ഞ് കീഴടങ്ങുകയായിരുന്നു.ഷിഫയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നെന്നും നിരസിച്ചതോടെ പകയായെന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ആറ് വര്‍ഷമായി തങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി ഷിഫയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചു. ഷിഫ വിവാഹത്തിന് സമ്മതം മൂളിയതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിച്ചു; ടോയ്‌ലറ്റില്‍ നക്കിച്ചു’;15കാരൻ ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് അമ്മ
തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം.കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.കുട്ടി സ്കൂള്‍ ബസില്‍വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. നിറത്തിൻ്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു.
വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവർക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.ഈ മാസം പതിനഞ്ചിനായിരുന്നു ഒൻപതാം ക്ലാസുകാരനായ ഇരുമ്ബനം സ്വദേശി മിഹിർ അഹമ്മദ് ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. മിഹിറിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.