ബംഗളൂരു: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജീവനുളള ഒച്ചിനെ കണ്ടെത്തി യുവാവ്. ബംഗളൂരു നിവാസിയായ ധവല്‍ സിംഗ് കഴിഞ്ഞ ദിവസം ഓര്‍ഡര്‍ ചെയ്ത വെജിറ്റബിള്‍ സലാഡ് കഴിക്കാനായി തുറന്നുനോക്കിയപ്പോഴാണ് ഇഴയുന്ന ഒച്ചിനെ കണ്ടെത്തിയത്. സ്വിഗ്ഗി വഴി ലിയോണ്‍സ് ഗ്രില്‍ റസ്റ്റോറന്റില്‍ നിന്നാണ് ധവാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.
പിന്നാലെ ധവാല്‍ ഒച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മറ്റുളളവര്‍ക്ക് ഇങ്ങനെയുളള അവസ്ഥ ഉണ്ടാകരുത് എന്ന തലക്കെട്ടോടുകൂടി ധവാല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സംഭവത്തില്‍ സ്വിഗ്ഗിയില്‍ പരാതി നല്‍കിയിരുന്നു.പ്രശ്നം ഗുരുതരമാക്കാതിരിക്കാൻ അധികൃതര്‍ ഭക്ഷണത്തിന്റെ പണം റീഫണ്ട് ചെയ്യാമെന്നും അറിയിച്ചൂവെന്ന് പോസ്റ്റില്‍ കുറിക്കുന്നുണ്ട്.
സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോക്ക് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ സ്വിഗ്ഗി കസ്റ്റമര്‍കെയര്‍ പ്രതികരണവുമായി രംഗത്തെത്തി. ഓര്‍ഡര്‍ ചെയ്തതിന്റെ ഐഡി നമ്ബര്‍ പങ്കുവയ്ക്കൂവെന്ന അഭ്യര്‍ത്ഥനയുമായാണ് സ്വിഗ്ഗി എത്തിയത്.
‘സ്വിഗ്ഗി ഈ റെസ്റ്റോറന്റിനെ എത്രയും വേഗം ബ്ലാക്ക്ലിസ്റ്റ് ചെയ്യണം, നിരവധി തവണ ഈ റെസ്റ്റോറന്റില്‍ നിന്ന് പഴകിയ ഭക്ഷണം കഴിച്ചിട്ടുണ്ട്…ഒരാള്‍ കമന്റ് ചെയ്തു. സ്വിഗ്ഗിക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സ്വഗ്ഗി ഡെലിവറി എക്സിക്യൂട്ടീവ് എന്റെ ഓര്‍ഡര്‍ മോഷ്ടിച്ചു, 20 ദിവസം കഴിഞ്ഞാണ് റീഫണ്ട് ചെയ്തത്…ഇതിന് വേണ്ടി അത്രയും ദിവസം ഞാൻ പിന്നാലെ നടക്കേണ്ടിവന്നു..മറ്റൊരാള്‍ കമന്റ് ചെയ്തു.
മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി | മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങി ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. ഗുരുതരപരിക്കേറ്റ ഡല്‍ഹി സ്വദേശി റീന (35)യാണ് ചിത്സയിലിരിക്കെ മരിച്ചത്. വ്യാഴായ്ച്ച ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷനിലായിരുന്നു സംഭവം.
ട്രയിനില്‍ കയറിയ ശേഷം പ്ലാറ്റ്‌ഫോമിലുള്ള മകനെ കയറ്റാനായി തിരിച്ചിറങ്ങിയപ്പോള്‍ യുവതിയുടെ സാരി തുമ്ബ് മെട്രോയുടെ വാതിലില്‍ കുടുങ്ങുകയായിരുന്നു.തുടര്‍ന്ന് ട്രയിന്‍ നീങ്ങിയപ്പോള്‍ യുവതി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴക്കപ്പെട്ടു. പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാക്കിലേക്ക് തെറിച്ചു വീണ യുവതിക്ക് തലയ്ക്കും നെഞ്ചിലും ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്ന് യുവതിയെ സഫര്‍ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2014 ല്‍ ഭര്‍ത്താവ് മരിച്ചതോടെ റീന പച്ചക്കറി വിറ്റാണ് ജീവിതം മുന്നോട്ട് നയിച്ചത്. പത്തുവയസ്സുള്ള മകനും പന്ത്രണ്ടുവയസ്സുള്ള മകളുമാണ് ഇവര്‍ക്കുള്ളത്.
സംഭവത്തില്‍ മെട്രോ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്ന് മെട്രോ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനുജ് ദയാല്‍ അറിയിച്ചു.