ബെംഗളൂരു: കാമുകിക്ക് വേണ്ടി മൊബൈൽ ഫോൺ മോഷ്ടിക്കാൻ 27കാരൻ ഇലക്ട്രോണിക്സ് ഷോറൂമിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ ഒളിച്ചിരുന്നു.ബിഹാർ സ്വദേശി അബ്ദുൾ മുനാഫാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിടിഎം ലേഔട്ടിൽ കഫേ നടത്തുകയാണ് പ്രതി.
22 വയസുകാരന്‍ ചെക്കന്‍റെ കൈയ്യില്‍ എന്തിന് കോടികള്‍ നല്‍കി’ : ‘ക്രിപ്റ്റോ’ തട്ടിപ്പിലെ ഉള്‍കളികള്‍
മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. മംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീയെ മനാഫ് ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടു, അവർ കുറച്ച് നാൾ ചാറ്റിംഗ് നടത്തുകയായിരുന്നു. അവൾക്ക് ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകണമെന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി അടുത്തുള്ള ഷോറൂമിൽ നിന്ന് മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു.
ജൂലായ് 22ന് വാങ്ങുന്നയാളെന്ന വ്യാജേന ജെപി നഗറിലെ ഷോറൂമിലെത്തി ഇയാൾ ലേഡീസ് വാഷ്‌റൂമിൽ ഒളിച്ചു. കടയടച്ച് ജീവനക്കാർ പോയ ശേഷം 7 മൊബൈൽ ഫോണുകൾ മോഷ്ടിച്ച് തിരിച്ചു ശുചിമുറിയിലേക്ക് കയറി.രാത്രി മുഴുവൻ ടോയ്‌ലറ്റിൽ ചിലവഴിച്ചു, പിറ്റേന്ന് ഷോറൂം തുറന്ന് ജോലിക്കാരുടെ തിരക്കിലായപ്പോൾ അയാൾ കടയിൽ നിന്ന് ഇറങ്ങി. പ്രതിയിൽ നിന്ന് 5 ലക്ഷം രൂപ വിലമതിക്കുന്ന 6 മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു.
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് ആഹ്വാനം ചെയ്ത് കര്‍ണാടക മന്ത്രി സി അശ്വത് നാരായണ്‍.
ഏറ്റുമുട്ടലുകളുടെ സമയം വന്നിരിക്കുന്നു എന്നും ഭാവിയില്‍ ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പ് വരുത്തും എന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍ ഇത്തരം കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഭയപ്പെടുത്തുന്ന തരത്തില്‍ നടപടിയെടുക്കുമെന്ന് അശ്വത് നാരായണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രകോപനം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചിലര്‍ കര്‍ണാടകയുടെ ക്ഷമ പരീക്ഷിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞങ്ങളും ഏറ്റുമുട്ടലിന് തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ബി ജെ പി
യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടറുവിനെ ജൂലായ് 26 ന് മൂന്ന് പേര്‍ ചേര്‍ന്ന് വെട്ടിക്കൊന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി പ്രവര്‍ത്തകര്‍ തന്നെ തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.