Home Featured ബെംഗളൂരു :പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ

ബെംഗളൂരു :പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ

by admin

ബെംഗളൂരു : ബാലവിവാഹത്തെത്തുടർന്ന് ഗർഭംധരിച്ച പെൺകുട്ടിയെ സംരക്ഷണ കേന്ദ്രത്തിൽനിന്ന് തട്ടിക്കൊണ്ടു പോയയാൾ അറസ്റ്റിൽ.ബെലഗാവിയിലുള്ള സംരക്ഷണ കേന്ദ്രത്തിൽനിന്ന് ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിന് ശേഷം പെൺകുട്ടിയെ കൊണ്ടുപോയ ചന്ദ്രകാന്തിനെയാണ് പിടികൂടിയത്.ബെലഗാവിയിലെ ഗ്രാമത്തിൽനിന്ന് പെൺകുട്ടിയെ മോചിപ്പിക്കുകയുംചെയ്തു.പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടിയെ ചന്ദ്രകാന്തായിരുന്നു വിവാഹം കഴിച്ചിരുന്നത്.

കേസിനെ തുടർന്ന് കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.പെൺകുട്ടിയുടെ ബന്ധുവാണെന്നും മരുന്നുകൾ നൽകുന്നതിനായി വന്നതാണെന്നും പറഞ്ഞാണ് ഇയാൾ സംരക്ഷണകേന്ദ്രത്തിലെത്തിയത്.പിന്നീട് കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് ശേഷം പെൺകുട്ടിയുമായി കടന്നുകളയുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തുകയും ചന്ദ്രകാന്തിനെ അറസ്റ്റ് ചെയ്യുകയും കുട്ടിയെ വീണ്ടും സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു.

ഇരുപത്താറുകാരൻ മരുമകളെ പ്രണയിച്ച്‌ വിവാഹം കഴിച്ചു; പ്രണയ വിവാഹങ്ങള്‍ നിരോധിച്ച്‌ ഇന്ത്യയിലെ ഒരു ഗ്രാമപഞ്ചായത്ത്

പ്രണയവിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി പഞ്ചാബിലെ ഗ്രാമപഞ്ചായത്ത്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മനക്പൂർ ഷരീഫ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് പ്രണയവിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയുള്ള പ്രമേയം പാസാക്കിയത്.കുടുംബാംഗങ്ങളുടെയോ സമൂഹത്തിലെ പൗരപ്രമുഖരുടെയോ അനുമതിയില്ലാതെയുള്ള പ്രണയ വിവാഹങ്ങള്‍ നിരോധിക്കുന്നതാണ് മനക്പൂർ ഷരീഫ് ഗ്രാമപഞ്ചായത്ത് പാസാക്കിയ പ്രമേയം. പഞ്ചായത്തിന്റെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.ചണ്ഡീഗഡില്‍ നിന്ന് വെറും 10 കിലോമീറ്റർ അകലെയാണ് മനക്പൂർ ഷരീഫ് ഗ്രാമപഞ്ചായത്ത്.

ജൂലൈ 31 ന് പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായാണ് പ്രണയ വിവാഹം നിരോധിക്കാനുള്ള തീരുമാനമെടുത്തത് എന്നാണ് റിപ്പോർട്ട്. മാതാപിതാക്കളുടെയോ സമൂഹത്തിന്റെയോ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന ദമ്ബതികള്‍ക്ക് ഗ്രാമത്തിലോ പരിസര പ്രദേശങ്ങളിലോ താമസിക്കാൻ അനുവാദമില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. അത്തരം ദമ്ബതികളെ പിന്തുണയ്ക്കുകയോ അവർക്ക് അഭയം നല്‍കുകയോ ചെയ്യുന്ന ഏതൊരു ഗ്രാമവാസിക്കും എതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും പ്രമേയം മുന്നറിയിപ്പ് നല്‍കി.”

ഇത് ഒരു ശിക്ഷയല്ല, മറിച്ച്‌ നമ്മുടെ പാരമ്ബര്യങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയാണ്,” ഗ്രാമ സർപഞ്ച് ദല്‍വീർ സിംഗ് പറഞ്ഞു. 26 വയസ്സുള്ള ദാവീന്ദർ തന്റെ 24 വയസ്സുള്ള മരുമകള്‍ ബേബിയെ വിവാഹം കഴിച്ച സമീപകാല സംഭവമാണ് ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് സിംഗ് വിശദീകരിച്ചു. ദമ്ബതികള്‍ ഗ്രാമം വിട്ടുപോയി, പക്ഷേ സംഭവം പ്രാദേശിക ജനതയെ വളരെയധികം ബാധിച്ചുവെന്ന് സിംഗ് അവകാശപ്പെട്ടു. “സംഭവം ഇവിടെ താമസിക്കുന്ന 2,000 ഗ്രാമീണരെ ബാധിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഗ്രാമം പ്രണയ വിവാഹങ്ങള്‍ക്കോ നിയമത്തിനോ എതിരല്ലെന്ന് സിംഗ് തറപ്പിച്ചുപറഞ്ഞു. “ഞങ്ങള്‍ പ്രണയ വിവാഹത്തിനോ നിയമത്തിനോ എതിരല്ല, പക്ഷേ ഞങ്ങളുടെ പഞ്ചായത്തില്‍ അത് അനുവദിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.പട്യാലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ധരംവീര ഗാന്ധി പ്രമേയത്തെ അപലപിച്ചു. ”ഒരാളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ മുതിർന്ന വ്യക്തിയുടെയും മൗലികാവകാശമാണ്. പഞ്ചായത്തിന്റെ തീരുമാനത്തില്‍ സംസ്ഥാനം ഇടപെടുകയും വിചിത്രമായ മനോഭാവങ്ങളില്‍ നിന്ന് ദമ്ബതികളെ സംരക്ഷിക്കുകയും വേണം”- ധരംവീര ഗാന്ധി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group