കർണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കുള്ളില്‍ കയറി ഏഴുപേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനില്‍ക്കുന്ന സ്വത്തുതർക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.സംഭവത്തില്‍ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ചന്നപ്പ കൊല്ലപ്പെട്ടത്. അക്രമികള്‍ ചന്നപ്പയെ വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികള്‍ പിന്നാലെ ഓടി തുരുതുരെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്.
തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതർക്കം ഉണ്ടായിരുന്നതായി മരിച്ചയാളുടെ മൂത്ത സഹോദരനും പരാതിക്കാരനുമായ ദുരഗപ്പ നാരിനാല്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തങ്ങളുടെ കുടുംബത്തില്‍നിന്ന് ഒരാളെ കൊല്ലുമെന്ന് പ്രധാന പ്രതികളിലൊരാളായ രവി പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ദുരഗപ്പ പൊലീസിനോട് പറഞ്ഞു.
ദീർഘകാലമായുള്ള സ്വത്ത് തർക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് പോലീസിൻറെ നിഗമനം. തന്റെ കുടുംബവും മറ്റൊരുവിഭാഗവും തമ്മില്‍ സ്വത്ത് തർക്കമുണ്ടായിരുന്നതായി മരിച്ചയാളുടെ മൂത്ത സഹോദരനും പരാതിക്കാരനുമായ ദുരഗപ്പ നാരിനാല്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. പ്രധാന പ്രതികളിലൊരാളായ രവി അടുത്തിടെ തങ്ങളുടെ കുടുംബത്തില്‍നിന്ന് ഒരാളെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.