ബെംഗളൂരു: കൊഡിഗെഹള്ളി ഫ്ലൈഓവറിന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് അടുത്തായി നിർത്തിയിട്ടിരുന്ന കാറില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി.ഞായറാഴ്ച പുലർച്ചെ ആണ് മൃതദേഹം കണ്ടെത്തിയത്.ത്യാലനഗറിലെ അശ്വിനി കുമാർ (42) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് നിഗമനം.അശ്വിനി കുമാർ രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിക്കുകയും മൊബൈല്‍ ഫോണ്‍ ടവർ ലൊക്കേഷൻ ഉപയോഗിച്ച് കാർ കണ്ടെത്തുകയും ചെയ്തു.
പോലീസ് കാറിന്റെ ചില്ല് പൊട്ടിച്ച് അകത്ത് കടന്നപ്പോഴാണ് അശ്വിനി കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ കുടുംബാംഗങ്ങള്‍ സംശയം പ്രകടിപ്പിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊഡിഗെഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ അനങ്ങാനാവാതെ മഞ്ഞിനുള്ളിലായി’; ഉത്തരാഖണ്ഡ് ഹിമപാതത്തില്‍പ്പെട്ട തൊഴിലാളി പറയുന്നു
ഇടിമുഴക്കം പോലുള്ള ഭീകരശബ്ദം കേട്ടതിനു പിന്നാലെ വലിയ രീതിയില്‍ മഞ്ഞിടിഞ്ഞുവരുന്നതാണ് കണ്ടതെന്ന് ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ കുടങ്ങി രക്ഷപ്പെട്ട ഗോപാല്‍ ജോഷി.ദേശീയ മാധ്യമമായ എൻഡിടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുണ്ടായ ശക്തമായ ഹിമപാതത്തില്‍ കുടുങ്ങിയ 54 തൊഴിലാളികളില്‍ 50 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ നാലുപേർക്ക് ജീവൻ നഷ്ടമായി.’രാവിലെ ആറുമണിക്കാണ് സംഭവം നടന്നത്.
മഞ്ഞിടിഞ്ഞ് വരുന്നതുകണ്ട് എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടി. നിമിഷങ്ങള്ളില്‍ നടക്കാനാവാതെ ഞങ്ങള്‍ മഞ്ഞില്‍ കുടുങ്ങിപ്പോയി. പിന്നീട് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് വന്നാണ് രക്ഷപ്പെടുത്തിയത്’, ജോഷി പറഞ്ഞു. മഞ്ഞില്‍ പൂർണമായും പുതഞ്ഞുപോയവരെയും സേന രക്ഷപ്പെടുത്തിയിരുന്നു.റോഡ് നിർമാണത്തില്‍ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മഞ്ഞിനടിയിലകപ്പെട്ടത്. പലരും ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. ബദരിനാഥ് ധാമിന് മൂന്ന് കിലോമീറ്റർ അകലെ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ) ക്യാമ്ബിന് സമീപമാണ് സംഭവം.
കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികള്‍ നേരിടുന്നതായി ബി.ആർ.ഒ എക്സിക്യൂട്ടീവ് എൻജിനീയർ സി.ആർ. മീണ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ സേന (എസ്.ഡി.ആർ.എഫ്), ദേശീയ ദുരന്ത നിവാരണസേന (എൻ.ഡി.ആർ.എഫ്), ജില്ലാ ഭരണകൂടം, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി), ബി.ആർ.ഒ ടീമുകള്‍ എന്നിവർ സംയുക്തമായാണ് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തുന്നത്.
ശക്തമായ മഞ്ഞുവീഴ്ചയുള്ളതിനാല്‍ ആംബുലൻസ് അടക്കമുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്ത് എത്തിക്കുന്നത് കനത്ത വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററില്‍ എസ്.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തും. അതേസമയം, ഉത്തരാഖണ്ഡിലുള്‍പ്പെടെ അതിശക്തമായ മഴ (20 സെന്റീമീറ്റർ വരെ) പെയ്യാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.