ബെംഗളൂരു: രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കബൺ പാർക്കിനു ള്ളിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എസ്.പി. റോഡിലെ ഒരു മൊബൈൽ ഫോൺ കടയിൽ ജോലി ചെയ്തിരുന്ന സുരേഷിനെയാണ്(35) മരിച്ച നിലയിൽ കണ്ടത്. വെള്ളിയാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്തിയ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്തിയത്.കബൺ പാർക്ക് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.മരണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. സുരേഷിൻ്റെ കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു