ബെംഗളുരുവില്‍ യുവതിക്ക് നേരെ അജ്ഞാതനായ ആളുടെ ലൈംഗികാതിക്രമം. വ്യാഴാഴ്ച നടന്ന സംഭവം പ്രദേശത്തെ ക്യാമറയില്‍ പതിഞ്ഞു.യുവതിയെ ഉപദ്രവിച്ച ശേഷം ഇയാള്‍ ഓടിമറയുന്നതാണ് ദൃശ്യത്തിലുളളത്. കര്‍ണാടകയുടെ തലസ്ഥാന നഗരിയില്‍ ബിടിഎം പ്രദേശത്താണ് സംഭവം.ചെറിയ ഒരു ഇടുക്ക് വഴിയിലൂടെ നടന്നുവരികയായിരുന്നു രണ്ട് യുവതികള്‍, ഇതിനിടെയാണ് ഇവര്‍ക്ക് നേരെ ഒരാള്‍ വന്നത്. അവിടിവിടെയായി ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും മറ്റാരും തന്നെ അവിടെ ഉള്ളതായി കാണുന്നില്ല.
യുവതികളുടെ പിന്നിലായി നടന്ന വന്നയാള്‍ ഒരാളെ കയറിപിടിച്ച് ശേഷം ഓടി മറയുകയായിരുന്നു.പരിഭ്രമിച്ചപോയ യുവതികള്‍ പിന്നീട് നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം. അതേസമയം സംഭവത്തില്‍ ഇതുവരെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. എന്നാല്‍ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
വിമാന യാത്രയ്ക്കിട അഞ്ചുവയസ്സുകാരിയുടെ സ്വര്‍ണമാല എയര്‍ഹോസ്റ്റസ് കവര്‍ന്നതായി പരാതി
വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസ് സ്വർണമാല കവർന്നതായി പരാതി. കൊല്‍ക്കത്ത സ്വദേശിനി നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തു.തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രയിലാണ് സംഭവം.അഞ്ചുവയസ്സുകാരി മകളുടെ 20 ഗ്രാം സ്വർണ മാല ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി കവർന്നെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് താമസിക്കുന്ന പ്രിയങ്ക മുഖർജിയാണ് ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയത്.അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് കമ്ബനി അറിയിച്ചു.
അതേസമയം പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാൻ കമ്ബനി അധികൃതർ തയ്യാറായില്ലെന്ന് പ്രിയങ്ക പറഞ്ഞു. ഇൻഡിഗോ 6ഇ 551 വിമാനത്തില്‍ 2 മക്കള്‍ക്കൊപ്പമാണ് പ്രിയങ്ക യാത്ര ചെയ്തത്. മക്കള്‍ വഴക്കിട്ടപ്പോള്‍ മൂത്ത മകളെ സമാധാനിപ്പിക്കാനായി എയർഹോസ്റ്റസ് കൂട്ടിക്കൊണ്ടു പോയി. വിമാനത്താവളത്തിനു പുറത്തിറങ്ങുന്നതിനിടെയാണ് മകളുടെ മാല നഷ്ടമായത് ശ്രദ്ധയില്‍പെട്ടത്. മകളോടു ചോദിച്ചപ്പോള്‍ എയർഹോസ്റ്റസ് എടുത്തെന്നാണ് പറഞ്ഞത്. തുടർന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.