Home Featured ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

by admin

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന് ക്രിമിനല്‍ മനസാണെന്നും അദ്ദേഹത്തിന്റെ മാനസിക നില പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി.

മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹര്‍ജി നല്‍കിയത്. ലോകേഷ് കനകരാജ് തന്‍റെ സിനിമകളിലൂടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സ്ത്രീകളെ കൊല്ലുന്ന രംഗങ്ങള്‍ കാണിക്കുന്ന സംവിധായകന് ക്രിമിനല്‍ മനസാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’യില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ കാണിച്ചതിലൂടെ സമൂഹത്തിന് തെറ്റായ മാതൃക നല്‍കുന്നുവെന്ന് ഹര്‍ജിക്കാരൻ പറയുന്നു.വിജയ് നായകനായെത്തിയ ചിത്രം ടി.വിയില്‍ കാണിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയിലുണ്ട്. ചിത്രം കണ്ട് തനിക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെട്ടുവെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്.

വിജയോടൊപ്പം വമ്ബൻ താര നിരയാണ് ലിയോയില്‍ അണിനിരന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ വേഷമിട്ടു.മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജി പരിഗണിച്ചപ്പോള്‍ ലോകേഷ് കനകരാജിന്റെ അഭിഭാഷകൻ ഹാജരായില്ല. തുടര്‍ന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റി

You may also like

error: Content is protected !!
Join Our WhatsApp Group