മദ്യലഹരിയില്‍ പിടിച്ച പാമ്ബിന്റെ കടിയേറ്റ് യുവാവ് മരിച്ചു. വിടള മമേശ്വരയിലെ പെരുവായ് സുരേഷ് നായ്കാണ് (40) മരിച്ചത്.അയല്ക്കാരൻ സഹായം തേടി വിളിച്ചത് കേട്ടാണ് സുരേഷ് പാമ്ബിനെ പിടിച്ചുമാറ്റിയത്. കടിച്ച കാര്യം മദ്യലഹരിയില്‍ ഗൗനിക്കാതിരുന്നതാണ് മരണത്തിനിടയാക്കിയത്.
എന്റെ സ്വത്ത് ആര്‍എസ്എസിന് തന്നെ , കോണ്‍ഗ്രസുമായി ആലോചിച്ച് തുടര്‍നടപടി : സന്ദീപ് വാര്യര്‍
കാര്യാലയം നിർമിക്കാൻ തറവാടുവക ഭൂമി ആർഎസ്എസിനുതന്നെ വിട്ടുനല്‍കുമെന്ന് ബിജെപിയില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച സന്ദീപ് വാര്യർ.ആർഎസ്എസ് ശാഖ നടത്താനല്ല, ഓഫീസ് നിർമിക്കാനാണ് ഭൂമി നല്‍കുന്നത്. കോണ്‍ഗ്രസുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്നും സന്ദീപ് വാര്യർ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നെങ്കിലും നേരത്തേ ആർഎസ്എസിന് നല്കിയ വാക്ക് മാറ്റില്ല. വളരെമുമ്ബ് നല്കിയ വാഗ്ദാനമാണ്. വർഷങ്ങള്‍ കഴിഞ്ഞിട്ടും ആ ഭൂമിയില്‍ കാര്യാലയം നിർമിക്കാൻ ആർഎസ്എസിനായിട്ടില്ല.
ഇനിയും ഒരുവർഷംകൂടി നല്‍കും. അതിനുള്ളില്‍ അവർക്ക് ഭൂമി ഏറ്റെടുത്ത് ഇഷ്ടമുള്ളതുപോലെ ചെയ്യാം. ആർഎസ്എസ് ആവശ്യപ്പെടുന്ന എവിടെ വേണമെങ്കിലും ഒപ്പിടാൻ തയ്യാറാണ്. അമ്മയ്ക്ക് അവകാശം കിട്ടിയ ഭൂമിയാണത്. അമ്മ രോഗബാധിതയായി കിടക്കുന്ന സമയത്തായതിനാല്‍ ആർഎസ്എസിന് രേഖകളൊന്നും നല്കാൻ കഴിഞ്ഞില്ല. അമ്മ മരിച്ചശേഷം ഞാനാണ് ആ സ്വത്തെല്ലാം കൈകാര്യം ചെയ്യുന്നത്.
ബിജെപിയില്‍ പ്രവർത്തിച്ചിരുന്ന കാലത്തെ നിലപാടുകളെല്ലാം കോണ്‍ഗ്രസില്‍ ചേർന്നതോടെ മാറി. മുൻ നിലപാടുകള്‍ പറഞ്ഞ് ആക്ഷേപിക്കുന്നതുകൊണ്ട് കാര്യമില്ല. –- സന്ദീപ് വാര്യർ പറഞ്ഞു.മണ്ണാർകാട് ചെത്തല്ലൂരിലാണ് സന്ദീപ് വാര്യർക്ക് കുടുംബസ്വത്തായി ഭൂമിയുള്ളത്. അതില്‍നിന്നാണ് ആർഎസ്എസ് ഓഫീസ് നിർമാണത്തിനാവശ്യമായ ഭൂമി സൗജന്യമായി വിട്ടുനല്‍കുന്നത്.