ബെംഗളൂരു | കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ബസൂര്‍ട്ടെ ഗ്രാമത്തില്‍ മധ്യവയസ്‌കന്‍ അങ്കണ്‍വാടി ജീവനക്കാരിയുടെ മൂക്ക് അറുത്തു. തന്റെ പൂന്തോട്ടത്തില്‍ നിന്നും കുട്ടികള്‍ പൂക്കള്‍ പറിച്ചതിലുള്ള ദേഷ്യത്തിലാണ് കല്ല്യാണി മോറെ എന്നയാള്‍ അങ്കണ്‍വാടി ജീവനക്കാരി സുഗന്ധമോറയുടെ മൂക്ക് മുറിച്ചത്. കുട്ടികള്‍ പൂക്കള്‍ പറിച്ചെന്ന് ആരോപിച്ച് സുഗന്ധയുമായി ഇയാള്‍ വഴക്കിടുകയും തുടര്‍ന്ന് കത്തിയെടുത്ത് മൂക്ക് അറക്കുകയുമായിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുഗന്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില നില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.സംഭവത്തിനു ശേഷം കാണാതായ പ്രതിക്കായി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.