Home Featured ഭാര്യ പല തവണ ഒളിച്ചോടി, ഇന്ന് ഞാൻ സ്വതന്ത്രനായി”; വിവാഹമോചനത്തിന് പിന്നാലെ പാലില്‍ കുളിച്ച്‌ യുവാവ്

ഭാര്യ പല തവണ ഒളിച്ചോടി, ഇന്ന് ഞാൻ സ്വതന്ത്രനായി”; വിവാഹമോചനത്തിന് പിന്നാലെ പാലില്‍ കുളിച്ച്‌ യുവാവ്

by admin

ഇന്ത്യയില്‍ വിവാഹ സമയത്ത് നടക്കുന്ന പല വിചിത്രമായ ആചാരങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിവാഹമോചനത്തിന് ശേഷം ഒരു യുവാവ് ചെയ്ത ‘വിചിത്രമായ ആചാരം’ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ഏറെക്കാലമായി കാത്തിരുന്ന വിവാഹമോചനം ലഭിച്ച ദിവസം പാലില്‍ കുളിച്ച്‌ ആഘോഷിക്കുകയാണ് അസം നിവാസിയായ മാണിക് അലി.”ഇന്ന് മുതല്‍ ഞാൻ സ്വതന്ത്രനാണെന്ന്” പ്രഖ്യാപിച്ചുകൊണ്ടാണ് മാണിക് അലി പാലില്‍ കുളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍, വീടിന് പുറത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റിന് മുകളില്‍ നാല് ബക്കറ്റ് പാല്‍ നിറച്ച്‌ നില്‍ക്കുന്ന അലിയെ കാണാം. പിന്നാലെ ഓരോ ബക്കറ്റിലെയും പാല്‍ ഒന്നിനുപുറകെ ഒന്നായി തലയിലൂടെ ഒഴിക്കുകയാണ്.

ഭാര്യ പലതവണ കാമുകനൊപ്പം ഒളിച്ചോടിയെന്നും, കുടുംബത്തിൻ്റെ മനസമാധാനത്തിന് വേണ്ടിയാണ് മൗനം പാലിച്ചതെന്നും മാണിക് വീഡിയോയില്‍ പറയുന്നുണ്ട്. വിവാഹമോചനം നേടിയ ഇന്ന് സ്വാതന്ത്ര്യം ആഘോഷിക്കാൻ പാലില്‍ കുളിക്കുകയാണെന്നും മാണിക് പറയുന്നു. നാട്ടുകാർ പറയുന്നതനുസരിച്ച്‌ വിവാഹമോചനത്തിന് മുൻപായി, രണ്ട് തവണ മാണികിൻ്റെ ഭാര്യ വീട്ടില്‍ നിന്നും ഒളിച്ചോവീഡിയോക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഇൻ്റർനെറ്റില്‍ നിന്നും ലഭിക്കുന്നത്. “അയാളുടെ മുഖത്തേക്ക് നോക്കൂ, ടെൻഷനില്‍ നിന്നും മോചിതനായതിനാല്‍ അവൻ പുഞ്ചിരിക്കുകയാണ്,” ഒരു ഉപയോക്താവ് കുറിച്ചു. മാണിക്കിന് ചിലർ സ്വാതന്ത്ര ദിനാശംസകളും അറിയിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ കാണിച്ച്‌ പാല്‍ പാഴാക്കികളയുന്നതിന് പകരം അയാള്‍ക്ക് ആ 40 ലിറ്റർ പാല്‍ ദരിദ്രർക്ക് വിതരണം ചെയ്യാമായിരുന്നെന്ന് മറ്റൊരു ഉപയോക്താവ് കുറിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group