ബെംഗളൂരു: പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിതിന്റെ വൈരാഗ്യത്തില്‍, മുൻ കാമുകിയുടെ കുടുംബത്തിലെ വാഹനങ്ങള്‍ കത്തിച്ച് യുവാവ്.ബെംഗളൂരുവിലാണ് സംഭവം. കുടുംബാംഗങ്ങളുടെ രണ്ടു കാറുകളും ഒരു ബൈക്കുമാണ് യുവാവ് തീയിട്ട് നശിപ്പിച്ചത്.പ്രതിയായ ഹനുമന്ത് നഗർ സ്വദേശി രാഹുലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാഹുല്‍, കൊലപാതകശ്രമം, മയക്കുമരുന്ന് കടത്തല്‍, കവർച്ച തുടങ്ങി പതിനെട്ടോളം ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
യുവതിയുടെ മാതാപിതാക്കളുടെ രണ്ടു കാറുകളും സഹോദരന്റെ ബൈക്കുമാണ് പ്രതി കത്തിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. മൂന്ന് കൂട്ടാളികള്‍ക്ക് ഒപ്പമെത്തിയാണ് പ്രതി വാഹനങ്ങള്‍ക്ക് തീയിട്ടത്. ആദ്യം യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും വാഹനങ്ങള്‍ക്ക് തീയിട്ടു. പിന്നീട് യുവതിയും അമ്മയും താമസിക്കുന്ന സുബ്രഹ്മണ്യപുരയിലെ അപ്പാർട്ട്മെന്റിലെത്തി. ഇവിടെ ബേസ്മെന്റില്‍ പാർക്ക് ചെയ്തിരുന്ന അമ്മയുടെ കാറിന് തീയിട്ടു.
ഈ വാഹനത്തിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനവും കത്തി നശിച്ചു.അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് യുവതി. രാഹുലും യുവതിയും തമ്മിലുള്ള പ്രണയബന്ധം തകരാൻ, മാതാപിതാക്കളും സഹോദരനുമാണ് കാരണമെന്ന് കരുതിയാണ് പ്രതി വാഹനങ്ങള്‍ കത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ സി.കെ അച്ചുകാട്ട്, സുബ്രഹ്മണ്യപുര എന്നീ പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മോദിയുടെ ചലഞ്ച് ഏറ്റെടുത്ത് മോഹൻലാല്‍; നന്ദി അറിയിച്ചു, മമ്മൂട്ടിക്കും രജനീകാന്തിനും ദുല്‍ഖറിനും ക്ഷണം
അമിതവണ്ണത്തിന് എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചലഞ്ച് ഏറ്റെടുത്ത് സൂപ്പർതാരം മോഹൻലാല്‍.കഴിഞ്ഞ ദിവസമാണ് രാജ്യത്തെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ ക്യാംപയിനില്‍ പങ്കെടുക്കാൻ നരേന്ദ്ര മോദി ക്ഷണിച്ചത്. ഇതിന് പിന്നാലെ മോദിയുടെ ക്ഷണം മോഹൻലാല്‍ സ്വീകരിക്കുകയായിരുന്നു. തന്നെ ഇതില്‍ പങ്കാളിയാക്കിയതിന് മോഹൻലാല്‍ പ്രധനമന്ത്രിക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമിതവണ്ണത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനും തന്നെ നാമനിര്‍ദേശം ചെയ്‌തതിലും മോഹന്‍ലാല്‍ നന്ദി പറഞ്ഞു.
അധിക ഭക്ഷ്യ എണ്ണ ഉപഭോഗം കുറയ്ക്കുന്നത് ശരിയായ ദിശയിലെ അര്‍ഥവത്തായ ചുവടുവെപ്പാണ്, ഒരുമിച്ച്, കൂടുതല്‍ ആരോഗ്യമുള്ള ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും ലാല്‍ കുറിച്ചു.അതിനിടെ ക്യാംപയിനില്‍ പങ്കാളിയാവാന്‍ സിനിമാ മേഖലയില്‍ നിന്ന് മറ്റ് പത്തുപേരെ കൂടി മോഹന്‍ലാല്‍ ക്ഷണിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ രജനികാന്ത്, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരെയും ഉണ്ണി മുകുന്ദന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിരെ ലാല്‍ ക്ഷണിച്ചു. കൂടാതെ സംവിധായകരായ പ്രിയദര്‍ശന്‍, മേജര്‍ രവി എന്നിവരെയും മോഹൻലാല്‍ ക്യാംപയിനിന്റെ ഭാഗമാവാൻ ക്ഷണിച്ചു.
നിയന്ത്രണത്തോടെയും ആത്മസംയമനത്തോടെയും ജീവിച്ചാല്‍ ശരീരത്തെ ദുര്‍മേദസില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്താമെന്ന് അനുഭവിച്ചറിഞ്ഞയാളാണ് താനെന്ന് മോഹൻലാല്‍ പറഞ്ഞു. അത്തരമൊരു ശരീരത്തില്‍നിന്ന് ജീവിതത്തിന്റെ സംഗീതമുണ്ടാകും. അതിന് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതാവട്ടെ ഈ ഉദ്യമമെന്നും ലാല്‍ തന്റെ പോസ്‌റ്റില്‍ എഴുതി.അതേസമയം, കഴിഞ്ഞ ദിവസമാണ് നരേന്ദ്ര മോദി മോഹൻലാല്‍ അടക്കം 10 പ്രമുഖരെ അമിത വണ്ണത്തിന് എതിരായ ക്യാംപയിനിലേക്ക് നിർദ്ദേശിച്ചത്. കശ്‌മീർ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ള, ഗായിക ശ്രേയാ ഘോഷാല്‍, വ്യവസായി ആനന്ദ് മഹീന്ദ്ര, നടന്‍ മാധവന്‍, ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേക്കനി, രാജ്യസഭാംഗം സുധാ മൂര്‍ത്തി, ഒളിമ്ബിക് മെഡല്‍ ജേതാക്കളായ മനു ഭാക്കര്‍, മീരാഭായ് ചാനു, ഭോജ്‌പുരി ഗായകനും നടനുമായ നിരാഹുവ ഹിന്ദുസ്ഥാനി എന്നിവരെ മോദി ചലഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നു.