Home Featured മുറുക്കാന്‍ തുപ്പണം, വിമാനത്തിന്റെ ജനല്‍ തുറന്നുതരുമോ എന്ന് യുവാവ്

മുറുക്കാന്‍ തുപ്പണം, വിമാനത്തിന്റെ ജനല്‍ തുറന്നുതരുമോ എന്ന് യുവാവ്

by admin

ന്യൂഡല്‍ഹി: അടുത്തിടെ വിമാന യാത്രക്കാരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് പുറത്തുവന്നത്. സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രം ഒഴിച്ചത് അടക്കമുള്ള സംഭവങ്ങള്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഇപ്പോള്‍ ഗുഡ്ക തുപ്പാനായി വിമാനത്തിന്റെ ജനല്‍ തുറന്നുതരാമോ എന്ന് വിമാനത്തിലെ ജീവനക്കാരിയോട് യാത്രക്കാരന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഒരേസമയം അമ്ബരപ്പും ചിരിയും പടര്‍ത്തുന്നത്. ഗോവിന്ദ് ശര്‍മ്മ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ഇന്‍ഡിഗോ വിമാനത്തിലാണ് ഒരേ സമയം അമ്ബരപ്പും ചിരിയും പടര്‍ത്തിയ സംഭവം അരങ്ങേറിയത്.

പതിന‍ഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നൂറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി

പത്തനംതിട്ട: പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവ്. പ്രമാടം കൈതക്കര സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. അതിവേഗത്തിലാണ് കോടതി വിചാരണ നടപടികൾ പൂർത്തിയാക്കിയത്

പോക്സോ കേസുകളിൽ നൂറ് കൊല്ലം ശിക്ഷ വിധിക്കുന്നത് അപൂർവം. 2020 ലാണ് പ്രതി ബിനു പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. മധ്യ വേനൽ അവധിക്ക് പെൺകുട്ടി അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയപ്പോഴായിരുന്നു പ്രദേശവാസിയായ ബിനുവിന്റെ അതിക്രമം. അമ്മയുടെ വീട്ടിൽ നിന്ന് പെൺകുട്ടി സ്വന്തം വീട്ടിലെത്തി ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്തതകൾ പ്രകടിപ്പിച്ചു.  കുട്ടിയെ വീടിന് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോഴാണ് ഗർഭിണി ആണെന്ന വിവരം വീട്ടുകാർ അറിയുന്നത്. ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്. 

തുടർന്ന് പത്തനംതിട്ട വനിത സ്റ്റേഷൻ എസ്എച്ച്ഒ ലീലാമ്മയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ വിചാരണ വേളയിൽ പെൺകുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാമെന്ന വിചിത്ര വാദവും പ്രതി കോടതിയിൽ ഉന്നയിച്ചു. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ് പ്രതി.  പോക്സോ വകുപ്പുകൾക്ക് പുറമെ പീഡനം, പീഡിപ്പിച്ച് ഗർഭിണിയാക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ചില വകുപ്പുകളിൽ ഒന്നിച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി എൺപത് കൊല്ലം തടവിൽ കഴിഞ്ഞാൽ മതിയാകും. ഇതിനെ പുറമെ രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിച്ചിട്ടുണ്ട്.  പ്രോസിക്യൂഷന് വേണ്ടി ജയിസൺ മാത്യൂസ് ഹാജരായി

You may also like

error: Content is protected !!
Join Our WhatsApp Group