ബെംഗളൂരു: മെയ് മാസത്തോടെ ആര്‍വി റോഡ്-ബൊമ്മസാന്ദ്ര ഇടനാഴിയില്‍ 2 ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുമെന്ന് BMRCL വൃത്തങ്ങള്‍ അറിയിക്കുന്നു.ഇതോടെ ബെംഗളൂരു നമ്മ മെട്രോ യെല്ലോ ലൈനില്‍ ആകെ വണ്ടികള്‍ 10 ആവുകയും തിരക്കുള്ള സമയങ്ങളില്‍ ട്രെയിന്‍ കാത്തിരിപ്പ് സമയം 5-6 മിനിട്ട് ആയി കുറയുകയും ചെയ്യും.തിരക്കില്ലാത്ത സമയങ്ങളിലെ ഫ്രീക്വന്‍സി 10 മുതല്‍ 12 മിനിട്ടുമാകും. ബംഗാള്‍ ആസ്ഥാനമായ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (TRSL) മാര്‍ച്ച് അവസാനത്തിലും ഏപ്രില്‍ ആദ്യ വാരത്തിലുമായി യെല്ലോ ലൈനിലേക്കായി രണ്ട് ട്രെയിനുകള്‍ കൂടി അയയ്ക്കുമെന്ന് BMRCL അറിയിക്കുന്നു.തുടര്‍ന്ന് ഇത് ബെംഗളൂരുവിലെ ഡിപ്പോയിലെത്തിച്ച് ആവശ്യമായ ഘടിപ്പിക്കലുകള്‍ സാധ്യമാക്കും. ഇവിടെ പ്രവര്‍ത്തന-സുരക്ഷാ പരിശോധനകളും നടക്കും. തുടര്‍ന്ന് നിര്‍ബന്ധിത 750 കിലോമീറ്റര്‍ മെയിന്‍ ലൈന്‍ ട്രയല്‍ റണ്ണിനായി യെല്ലോ ലൈനില്‍ BMRCL ഈ ട്രെയിനുകള്‍ ഉള്‍പ്പെടുത്തും.ഇതിന് ശേഷം മെയ് മാസത്തില്‍ ഈ വണ്ടികള്‍ സര്‍വീസിനായി ലഭ്യമാക്കും. സാധാരണയായി രണ്ടാഴ്ചയാണ് ഇതിന് എടുക്കുക. ഇതോടെ യെല്ലോ ലൈനിലെ ട്രെയിനുകളുടെ എണ്ണം 10 ആയി ഉയരും.ആശങ്ക ഒഴിയും, വരും ആശ്വാസ നാളുകള്‍യെല്ലോ ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ തിങ്ങിനിറഞ്ഞാണ് ട്രെയിനുകള്‍ ഓടാറ്. യാത്രക്കാര്‍ക്ക് പലപ്പോഴും കാലുകുത്താനുള്ള ഇടമേ കിട്ടാറുള്ളൂ. കൂടാതെ കാത്തിരിപ്പ് സമയം കൂടുതലുമാണ്.
ഇതോടെ പലരും യെല്ലോ ലൈന്‍ ഉപയോഗിക്കുന്നതില്‍ വിമുഖത പുലര്‍ത്തുകയും ചെയ്തിരുന്നു.തിരക്കുള്ള സമയങ്ങളില്‍ ഒമ്പത് മിനിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിട്ടുമാണ് ഇപ്പോഴത്തെ കാത്തിരിപ്പ് സമയം. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും ആണ് തിരക്കുള്ള സമയം.10 ട്രെയിനുകള്‍ ആകുന്നതോടെ, തിരക്കുള്ള സമയങ്ങളിലെ ഫ്രീക്വന്‍സി 5-6 മിനിട്ടായും തിരക്കില്ലാത്ത സമയങ്ങളിലെ ഫ്രീക്വന്‍സി 10-12 മിനിട്ടായും മെച്ചപ്പെടുത്താന്‍ BMRCL അധികൃതര്‍ ലക്ഷ്യമിടുന്നു. അടിയന്തര സാഹചര്യങ്ങള്‍ക്കായി ഒരു ട്രെയിന്‍ സ്റ്റാന്‍ഡ്ബൈയില്‍ ഉണ്ടാകും.നമ്മ മെട്രോ യെല്ലോ ലൈന്‍ ഇതുവരെ2025 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നമ്മ മെട്രോ യെല്ലോ ലൈന്‍ നാടിന് സമര്‍പ്പിച്ചത്. ഓഗസ്റ്റ് 11ന് ഈ പാതയില്‍ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് ആരംഭിക്കുകയും ചെയ്തു. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് യെല്ലോ ലൈന്‍.ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന, ഈ പാതയില്‍ 16 സ്റ്റേഷനുകളാണുള്ളത്. സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡ്, ഇലക്‌ട്രോണിക് സിറ്റി, ബിടിഎം ലേഔട്ട് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഈ ഉയരപ്പാത കടന്നുപോകുന്നത്.
ബെംഗളൂരു നഗരത്തിലെ സുപ്രധാന ടെക് ഇടനാഴിയിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുന്നതില്‍ ഈ പാതയ്ക്ക് നിര്‍ണായക പങ്കുണ്ട്. ശരാശരി ഒരു ലക്ഷം യാത്രികരാണ് ദിനംപ്രതി യെല്ലോ ലൈന്‍ ഉപയോഗിക്കുന്നത്.നിലവില്‍ 8 ട്രെയിനുകളാണ് ഈ പാതയില്‍ സര്‍വീസ് നടത്തുന്നത്. തിരക്കേറിയ സമയങ്ങളില്‍ 9 മിനിട്ടിന്റെ ഇടവേളയിലാണ് ട്രെയിനുകള്‍. തിരക്കില്ലാത്ത സമയങ്ങളില്‍ 14 മിനിട്ടാണ് ട്രെയിനിനായുള്ള കാത്തിരിപ്പ് സമയം.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് (BMRCL) സുരക്ഷിതവും സുഗമവും വേഗതയുള്ളതുമായ ഈ പൊതുഗതാഗത സംവിധാനത്തില്‍ സര്‍വീസുകള്‍ സാധ്യമാക്കുന്നത്.ബെംഗളൂരു നമ്മ മെട്രോ ഇതുവരെ96 കിലോമീറ്റര്‍ പ്രവര്‍ത്തനക്ഷമമായ ട്രാക്കും 83 സ്റ്റേഷനുകളുമുള്ള ബെംഗളൂരു നമ്മ മെട്രോ, രാജ്യത്തെ രണ്ടാമത്തെ വലിയ അത്യാധുനിക പൊതുഗതാഗത ശൃംഖലയാണ്. ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകള്‍ ഓടുന്നു. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നുമുണ്ട്. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.