Home തിരഞ്ഞെടുത്ത വാർത്തകൾ വാടകവീട്ടില്‍ നട്ട ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; വളര്‍ത്തിയത് കഞ്ചാവ് ചെടികള്‍!

വാടകവീട്ടില്‍ നട്ട ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ടിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു; വളര്‍ത്തിയത് കഞ്ചാവ് ചെടികള്‍!

by ടാർസ്യുസ്

ചെങ്ങന്നൂര്‍ : വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തിയ യുവാവിനെ വെണ്‍മണി പോലീസ് അറസ്റ്റ് ചെയ്തു.ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതില്‍ നന്തു എസ് കുമാർ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള ‘ശ്രീ സദനം’ എന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാള്‍ സ്വന്തം ഉപയോഗത്തിനും വില്‍പ്പനക്കുമായി വീട്ടുപറമ്പില്‍ കഞ്ചാവ് ചെടികള്‍ വളർത്തുന്നതായി വെണ്‍മണി സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.പറമ്പില്‍ നട്ടുപിടിപ്പിച്ചിരുന്ന രണ്ട് കഞ്ചാവ് ചെടികള്‍ക്ക് വെള്ളമൊഴിച്ച്‌ പരിപാലിച്ചുകൊണ്ടിരുന്ന സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർ രതീഷ് ബാബു, സബ് ഇൻസ്പെക്ടർ പുഷ്പശോഭനൻ എന്നിവരും എഎസ്‌ഐ സതീഷ് കുമാർ, സിപിഒമാരായ ഷിഹാബ് സലാം, സനല്‍ കുമാർ, വിജേഷ് വി എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group