Home Featured വിജയാഘോഷത്തിനിടെ പാകിസ്ഥാന് സിന്ദാബാദ് വിളി; പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

വിജയാഘോഷത്തിനിടെ പാകിസ്ഥാന് സിന്ദാബാദ് വിളി; പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

by admin

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിക്കോടി മണ്ഡലത്തില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ജാരക്കിഹോളിയുടെ വിജയാഘോഷത്തിനിടെ പാകിസ്ഥാന് സിന്ദാബാദ് വിളി. കോണ്‍ഗ്രസ് പ്രവർത്തകൻ ജമീർ നായിക്കവാടിയാണ് പാകിസ്ഥാനും പ്രിയങ്ക ജാരക്കിഹോളിയ്‌ക്കും ജയ് വിളിച്ചത് . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചാണ് ഘോഷയാത്ര ചിക്കോടിയില്‍ നിന്ന് ബെല്‍ഗാമിലെത്തിയത്. വിവരമറിഞ്ഞ് ചിക്കോടി പോലീസ് ബെല്‍ഗാമിലെത്തി ജമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗം നസീർ ഹുസൈന്റെ അനുയായികളും പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന്റെ പേരില്‍ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധമാണ് ഉയർന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group