ബെലഗാവി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 22കാരൻ അറസ്റ്റില്‍. കര്‍ണാടകയിലെ ഖാനാപൂര്‍ ജില്ലയിലാണ് സംഭവം.
ബംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് യുവാവ്. തന്‍റെ നാട്ടുകാരിയായ വിദ്യാര്‍ഥിനിയെ ഏറെക്കാലമായി യുവാവ് ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തതോടെ പകയായി. തുടര്‍ന്ന് യുവാവ് ഭീഷണി മുഴക്കുകയും ചെയ്തിരുന്നെന്ന് പൊലീസ് പറഞ്ഞു.
വിദ്യാര്‍ഥിനിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍നിന്നും യുവാവ് ചിത്രങ്ങള്‍ എടുക്കുകയും ഇവ മോര്‍ഫ് ചെയ്ത് വ്യാജ അക്കൗണ്ടുകളുണ്ടാക്കി വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥിനി പൊലീസില്‍ പരാതി നല്‍കി.
പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളെയും യുവാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.