Home Featured കർണാടക :കോടതി വളപ്പില്‍വച്ച്‌ ഭാര്യയെ മുത്തലാഖ് ചൊല്ലി ; 32കാരന്‍ അറസ്റ്റില്‍

കർണാടക :കോടതി വളപ്പില്‍വച്ച്‌ ഭാര്യയെ മുത്തലാഖ് ചൊല്ലി ; 32കാരന്‍ അറസ്റ്റില്‍

ബംഗളൂരു: ഭാര്യയെ കോടതി വളപ്പില്‍ വെച്ച്‌ മുത്തലാഖ് ചൊല്ലിയെന്നാരോപിച്ച്‌ 32കാരനെ കര്‍ണാടകയിലെ കൊപ്പല്‍ പോലിസ് അറസ്റ്റ് ചെയ്തു.ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് വിചരാണക്കെത്തിയ ഭാര്യ ഖാലിദ ബീഗത്തെ ഭര്‍ത്താവ് സഈദ് വാഹിദ് കോടതി വളപ്പില്‍വച്ച്‌ മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് ‘ദി ഇന്ത്യന്‍ എക്‌സപ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.പ്രതിയായ സഈദ് വാഹിദും പരാതിക്കാരി ഖാലിദ ബീഗവും (29) കര്‍ണാടകയിലെ കൊപ്പല്‍ ജില്ലക്കാരാണ്.

2017ലാണ് ഇരുവരും വിവാഹിതരായത്. ഖാലിദയുടെ കുടംബം വിവാഹ സമയത്ത് സ്ത്രീധനമായി ഒരുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും നല്‍കിയതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.എന്നാല്‍, അഞ്ച് ലക്ഷം രൂപ സ്ത്രീധനമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് സഈദ് ഭാര്യ ഖാലിദയെ മര്‍ദിച്ചു. തുടര്‍ന്ന്, ഖാലിദ രക്ഷിതാക്കളില്‍ നിന്ന് സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ആരോപിച്ച്‌ 2021ല്‍ ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡന പരാതി നല്‍കുകയായിരുന്നു. ശേഷം ദമ്ബതികള്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

2022 സെപ്റ്റംബര്‍ 15ന് ഖാലിദ പിതാവിനൊപ്പം 2021ലെ കേസിന്റെ വിചാരണക്കായി കോടതിയിലെത്തിയപ്പോള്‍, ഭര്‍ത്താവ് സഈദ് മറ്റൊരു സ്ത്രിയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്പെടുന്നതായി ഖാലിദയെ അറിയിക്കുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ശേഷം, ഖാലിദ കൊപ്പല്‍ വനിത പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.2019ലെ മുസ്‌ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 4, ഐ.പി.സി 506 എന്നിവ പ്രകാരമാണ് കേസെടുത്തത്. മുസ്‌ലിം സ്ത്രീ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം, ഭാര്യയെ ത്വലാഖ് ചൊല്ലുന്ന മുസ്‌ലിം ഭര്‍ത്താവിന് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group