സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള സംഗീത മട്ടൻ സ്റ്റാൾ എന്ന കടയിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണിയരശൻ എന്നയാളാണ് കട നടത്തുന്നത്. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പി സി പെട്ടി സ്വദേശിയായ കുമാർ. നിലവിൽ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില ക്കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തിരികെ പോയ കുമാറെത്തിയത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്. നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു. ഇത് കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. കടയുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. മൃതദേഹം എത്തിച്ച കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നായ കടിച്ചകാര്യം വീട്ടില്‍ അറിഞ്ഞില്ല; ചെറിയൊരു പോറല്‍ പനിയായി, പേവിഷബാധയായി
ആധുനിക യുഗമെന്ന് വീമ്ബ് നടിക്കുമ്ബോഴും ഇന്നും നമ്മുടെ റോഡുകളും ഇടവഴികളും തെരുവുനായകള്‍ കൊണ്ട് നിറഞ്ഞവയാണ്.ഏകദേശം രണ്ടാഴ്ച മുമ്ബാണ് ആ കുഞ്ഞിനെ ഒരു നായ ഓടിച്ചു എന്ന് ആ വീട്ടുകാർ അറിയുന്നത്. എന്നാല്‍ പേടി കൊണ്ടോ, കാര്യത്തിന്റെ ഗൗരവം മനസ്സിലാകാത്തതുകൊണ്ടോ ആവും അവനതു വീട്ടില്‍ പറയാതിരുന്നത്. വീട്ടില്‍ പറയാതെ പോയ ആ വാക്കിന് അവന്റെ കുരുന്നുജീവനോളം വിലയുണ്ട് ഇന്ന്. പേവിഷബാധയേറ്റു ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരനു വേണ്ടി ഒരു നാടു മുഴുവൻ പ്രാർത്ഥനയോടെയും നിറകണ്ണുകളോടെയും കാത്തിരിക്കുന്നു.
രണ്ടാഴ്ച മുൻപു സൈക്കിളില്‍ പോകുമ്ബോള്‍ തെരുവുനായ ആക്രമിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ചാരുംമൂട് സ്വദേശിയാണു കുട്ടി. പനി ബാധിച്ചതിനെത്തുടർന്നു നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്.തുടർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തെരുവുനായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറില്‍ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലില്‍ കൊണ്ടതായാണു നിഗമനം. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നല്‍കി.