Home Featured ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടർന്നു; ഉറങ്ങിക്കിടന്ന 3 വയസുകാരിയും പിതാവും വെന്തുമരിച്ചു

ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടർന്നു; ഉറങ്ങിക്കിടന്ന 3 വയസുകാരിയും പിതാവും വെന്തുമരിച്ചു

by admin

ജയ്പൂർ: രാജസ്ഥാനിൽ ഹീറ്ററിൽ നിന്നും തീ പടർന്ന് യുവാവും മകളും മരിച്ചു. രാജസ്ഥാനിലെ ഖൈർതാൽ-തിജാര ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ദാരുണമായ അപകടം സംഭവിച്ചത്. റൂമിലെ ഹീറ്ററിന് തീപിടിച്ച് പുതപ്പിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. യുവാവും മകളും ഭാര്യയും ഉറങ്ങിക്കിടക്കവെയാണ് ഹീറ്ററിന് തീപിടിച്ചത്. തീ പുതപ്പിലേക്ക് പടർന്ന് പിടിച്ച് മൂവർക്കും പൊള്ളലേൽക്കുകയായിരുന്നു.

ദീപക് യാദവ്, മൂന്ന് വയസുകാരിയായ മകൾ നിഷിക എന്നവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ദീപക്കിന്റെ ഭാര്യ സഞ്ജുവിന് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. സഞ്ജുവിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ദീപക്കിന്‍രെ വീട്ടിൽ നിന്നും നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് തീപിടുത്തം പുറത്തറിയുന്നത്. അയൽവാസികൾ ഓടിയെത്തി തീയണച്ച് മൂന്ന് പേരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് ദീപക്കും മകളും മരണപ്പെട്ടിരുന്നു.  ഹീറ്ററിൽ നിന്നാണ് തീ പടർന്നതെന്ന് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ച ദീപക്  ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

ദീപക് യാദവ്, മൂന്ന് വയസുകാരിയായ മകൾ നിഷിക എന്നവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇരുവരുടേയും മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ദീപക്കിന്റെ ഭാര്യ സഞ്ജുവിന് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. സഞ്ജുവിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group