Home Uncategorized മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു അന്തരിച്ചു

by admin

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു. 92 വയസായിരുന്നു. ഇളയ കോവിലകം മഹല്ല് മുൻ പ്രസിഡണ്ടും കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ (സി.ടി.ടി.യു ) മലഞ്ചരക്ക് വിഭാഗം കണ്‍വീനറുമായിരുന്നു അദ്ദേഹം.മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് ആണ് മരണ വിവരം അറിയിച്ചിരിക്കുന്നത്. ഒരുപാട് അടുപ്പമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹമെന്നും ആത്മാവിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും റോബർട്ട് കുറിച്ചു. ഖബറടക്കം ഇന്ന് കൊച്ചങ്ങാടി ചെമ്ബിട്ടപള്ളിയില്‍ നടക്കും.’

സുല്‍ഫത്ത് മമ്മൂക്ക എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിയുടെ പിതാവ് അബൂക്കയുടെ വേർപാട് വലിയ ദുഃഖമുണ്ടാക്കുന്നു. ഒരുപാട് അടുപ്പമുണ്ടായിരുന്നു. എന്നോട് വലിയ വാത്സല്യവുമുണ്ടായിരുന്നു. കാലിന് സുഖമില്ലാതിരുന്നിട്ടു കൂടി എൻ്റെ വിവാഹത്തിന് പള്ളിക്കത്തോടു വരെയെത്തിയ സ്നേഹം. അബൂക്കയുടെ ആത്മാവിന് ആദരാഞ്ജലി’, എന്നായിരുന്നു റോബർട്ട് പങ്കുവച്ച കുറിപ്പ്.

മാതാവ്: പരേതയായ ആമിന, ഭാര്യ:പരേതയായ നബീസ, മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മുട്ടി ( പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.2020ല്‍ ആയിരുന്നു സുല്‍ഫത്തിന്റെ അമ്മയുടെ വിയോഗം. എഴുപത്തി എട്ട് വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 1979ല്‍ ആയിരുന്നു മമ്മൂട്ടി- സുല്‍ഫത്ത് വിവാഹം.

You may also like

error: Content is protected !!
Join Our WhatsApp Group