Home Featured മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാൻ അവസരം; വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കാനൊരുങ്ങി താരം

മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാൻ അവസരം; വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കാനൊരുങ്ങി താരം

by admin

കൊച്ചിക്കെപ്പോഴും പരിചിതനായ താരമാണ് നമ്മുടെ മമ്മൂട്ടി. പനമ്ബിള്ളി നഗര്‍ എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ മമ്മൂട്ടിയെ ആയിരിക്കും പലര്‍ക്കും ഓര്‍മ വരിക.കാരണം മെഗാതാരം ജീവിതത്തിന്‍റെ നല്ലൊരു പങ്കും ചെലവഴിച്ചത് പനമ്ബിള്ളി നഗറിലെ വീട്ടിലായിരുന്നു. മമ്മൂട്ടിയും ദുല്‍ഖറും വര്‍ഷങ്ങളോളം താമസിച്ച ഈ വീട് ആരാധകര്‍ക്കായി തുറന്നുകൊടുക്കുകയാണ്.പനമ്ബിള്ളി നഗര്‍ കെ.സി.ജോസഫ് റോഡിലെ ഈ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പുതിയ വീട്ടിലേക്ക് മമ്മൂട്ടിയും കുടുംബവും താമസം മാറിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.

വൈറ്റില, അമ്ബേലിപ്പാടം റോഡിലാണ് പുതിയ വീട്. മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനെത്തുന്ന ആരാധകരെത്തുന്നത് പഴയതു പോലെ തന്നെ പനമ്ബിള്ളിനഗറിലേക്കാണ്. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. മമ്മൂട്ടിയുടേയും കുടുംബത്തിന്റെയും മേല്‍നോട്ടത്തില്‍ എക്സ്ക്ലൂസീവായി ഡിസൈൻ ചെയ്ത വീടാണ് പനമ്ബള്ളി നഗറിലേത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം. വികേഷന്‍ എന്ന ഹോസ്പിറ്റാലിറ്റി കമ്ബനിയാണ് മമ്മൂട്ടിയുടെ വീട്ടില്‍ താമസം എന്ന പദ്ധതിക്ക് പിന്നില്‍.

ഏപ്രില്‍ ഒന്ന് മുതല്‍ ഇവിടെ താമസിക്കാനായി സാധിക്കും. പ്രൈവറ്റ് തിയേറ്റര്‍, ഗാലറീസ് എന്നിവിടങ്ങളിലേക്കുള്ള പ്രോപ്പര്‍ട്ടി ടൂര്‍ ഉള്‍പ്പെടെ ഒരു രാത്രി ഇവിടെ തങ്ങാന്‍ 75000 രൂപയാണ് ഈടാക്കുക.ആരാധകര്‍ക്ക് പുത്തൻ അനുഭവമായിരിക്കും ഈ വീട് സമ്മാനിക്കുന്നത്. ഓരോ മുറിക്കും ഒരായിരം കഥകള്‍ പറയാനുണ്ടാകും. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും സുറുമിയും ദുല്‍ഖറുമെല്ലാം താമസിച്ച്‌ വീട്…എല്ലാം കൊണ്ടും ആരാധകര്‍ക്ക് ത്രില്ലിങ്ങായ അനുഭവമായിരിക്കും സമ്മാനിക്കുക.മമ്മൂട്ടി ജനിച്ചതും 12 വയസുവരെ വളർന്നതും വൈക്കം ചെമ്ബിലുള്ള വീട്ടിലാണ്. 120 വർഷത്തിലേറെ പഴക്കമുള്ള ഈ വീട് ഇപ്പോഴും പഴമയുടെ സൗന്ദര്യത്തോടെ സംരക്ഷിക്കുന്നുണ്ട്.

മമ്മൂട്ടി വീടുമാറിയെങ്കിലും മമ്മൂട്ടിപ്പാലവും മമ്മൂട്ടിയുടെ വീടുമൊക്കെ കാണാനായി ആരാധകരെത്തുന്നത് പനമ്ബിള്ളി നഗറിലേക്കാണ്. 2008 മുതല്‍ 2020 വരെ മമ്മൂട്ടി കുടുംബവുമൊത്ത് താമസിച്ചത് ഇവിടെയാണ്. ഈ വീടിന് അടുത്ത് തന്നെയാണ് താരത്തിന്റെ പ്രിയ സുഹൃത്തായ നടൻ കുഞ്ചൻ താമസിക്കുന്നത്. ദുല്‍ഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവുമെല്ലാം ഈ വീട്ടില്‍ നിന്നായിരുന്നു. ആ വീടാണ് ഇപ്പോള്‍ ലക്ഷ്വറി സ്റ്റേ അനുഭവമാക്കി മാറ്റിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group