Home Featured മമ്മൂട്ടിക്ക് കാൻസറോ? സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ്:വിശദീകരണവുമായി അടുത്ത വൃത്തങ്ങള്

മമ്മൂട്ടിക്ക് കാൻസറോ? സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റ്:വിശദീകരണവുമായി അടുത്ത വൃത്തങ്ങള്

by admin

തിരുവനന്തപുരം: മലയാള സിനിമയിലെ വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത് 74ാം വയസിലും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അടുത്ത കാലത്തായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ സിനിമകള്‍ ഒന്നിനൊന്ന് വ്യത്യസ്തത നിറഞ്ഞാണ്. ഭ്രമയുഗം, റോഷാക്ക്, കാതല്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം മമ്മൂട്ടിയിലെ നടനെ വീണ്ടും ഊതിക്കാച്ചിയെടുത്തതാണ്. അത്രയ്ക്ക് അനായാസവും ഗംഭീരവുമായ അഭിനയമായിരുന്നു അദ്ദേഹത്തിന്റേത്. ഇപ്പോള്‍ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങളും ഏറെ പ്രതീക്ഷകള്‍ക്ക് വകയുള്ളതാണ്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് മമ്മൂട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച ചില ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.റമദാന്‍ കാലം കൂടി ആയതിനാല്‍ ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ക്കറും ചെന്നൈയില്‍ താമസിച്ചു വരികയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചില പോസ്റ്റുകള്‍ എത്തിയത്. ട്വിറ്ററിലും മറ്റുമായി ചില ട്വീറ്റുകളില്‍ ചൂണ്ടിക്കാട്ടിയത് മമ്മൂട്ടിയുടെ ആരോഗ്യ പ്രശ്‌നമെന്ന പ്രചരണം ശക്തമായത്.

നടനുണ്ടായ ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കയാണെന്നാണ് വരുണ്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്. എന്തുപറ്റി മമ്മൂട്ടിക്ക് എന്ന ചോദ്യത്തില്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായും ഇയാള്‍ മറുപടി നല്‍കി.ഇത് കൂടാതെ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് സൈബറിടങ്ങളില്‍ പലതലത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. താരത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു, ആന്‍ജിയോപ്ലാസ്റ്റി ചെയ്തു എന്നിങ്ങനെ പലവിധത്തിലാണ് പ്രചരണം വന്നത്.

ഇതോടെ ഇതേക്കുറിച്ച് അന്വേഷിച്ച മറുനാടന് മമ്മൂട്ടിക്ക് നേരിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചു. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധാലുവായ മമ്മൂട്ടി ഇടക്ക് ശര്‍ദ്ദിക്കുന്ന അവ്സ്ഥ വന്നു. ഇതോടെ പരിശോധനകള്‍ നടത്തിയപ്പോള്‍ കുടല്‍ കാന്‍സറിന്റെ നേരിയ തുടക്കമെന്നാണ ഡയഗ്നോസ് ചെയ്തത്. എന്നാല്‍, ഇത് അത്ര ഗൗരവമുള്ളതല്ലെന്നും നിസ്സാര പ്രശ്‌നമാണെന്നുമാണ് അറിയാന്‍ മമ്മൂട്ടിയുടെ ദൈനംദിന കാര്യങ്ങളെ കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞത്.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയനായ മമ്മൂട്ടി ഇപ്പോള്‍ ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്.

വാപ്പച്ചിയുടെ പരിശോധനകളുടെ പശ്ചാത്തലത്തില്‍ ദുല്‍ഖര്‍ സല്‍മാനും ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയില്‍ എത്തിയിട്ടുണ്ട്. തുടര്‍ചികിത്സ അവശ്യഘട്ടത്തില്‍ നടത്താനാണ് തീരുമാനം. റമദാന്‍ കാലം കഴിഞ്ഞതിന് ശേഷം അധികം താമസിയാതെ തന്നെ മമ്മൂട്ടി സിനിമകളില്‍ സജീവമാകും. റേഡിയേഷന്‍ ചികിത്സ നടത്തി പരിഹരിക്കാവുന്ന നേരിയ അവസ്ഥയാണ് താരത്തിന് എന്നാണ് അറിയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group