മമിത ബൈജുവും പ്രദീപ് രംഗനാഥനും ജോഡികളായി എത്തി, നൂറു കോടി ക്ലബ്ബില്‍ ഇടം നേടിയ മമിത ബൈജുവും പ്രദീപ് രംഗനാഥനും അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്യൂഡ് ഒടിടിയിലെത്തി.റൊമാന്റിക് ഫണ്‍ എന്റർടെയ്നറായ ചിത്രം തിയേറ്ററുകളില്‍ മികച്ച വിജയം നേടുകയും 100 കോടിയിലേറെ കളക്ഷൻ നേടുകയും ചെയ്തിരുന്നു.നവാഗത സംവിധായകനായ കീർത്തീശ്വരൻ ഒരുക്കിയ ചിത്രത്തില്‍ മമിതയ്ക്കും പ്രദീപ് രംഗനാഥനുമൊപ്പം ശരത് കുമാറും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. നേഹ ഷെട്ടി, ഹൃദു ഹാറൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. സായ് അഭ്യങ്കർ ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. നെറ്റ്ഫ്ളിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.