Home Featured ‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’;മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ

‘പിന്നിൽ നിന്ന് ആരോ തള്ളിയതു പോലെ തോന്നി’;മമത ബാനർജി വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ

by admin

ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി കുഴഞ്ഞ് വീണത് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്നെന്ന് ഡോക്ടർമാർ. വീഴ്ചയിൽ മമതയ്ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. ആഴത്തിൽ മുറിവുണ്ടെങ്കിലും ആന്തരികമായി പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വീഴ്ചയെപ്പറ്റി മമതയ്ക്ക് ബോധ്യമുണ്ടായിരുന്നെന്നും പിന്നിൽ നിന്ന് ആരോ തള്ളിയത് പോലെ തോന്നിയെന്ന് മമത ബാനർജി പറഞ്ഞതായും ഡോക്ടർമാർ വ്യക്തമാക്കി.

രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് കുഴഞ്ഞ് വീണ മമതയുടെ തല ഫർണിച്ചറിൽ ഇടിച്ചാണ് പരിക്കേറ്റത്. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ മമതക്ക് തുന്നലിട്ടിട്ടുണ്ട്. ചികിത്സക്ക് ശേഷം മമത രാത്രിയോടെ ആശുപത്രി വിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ഇന്ന് വസതിയിലെത്തി ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. മമതയ്ക്ക് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. അതേസമയം മമത വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്ററിൽ കുറിച്ചു.

ഔദ്യോഗിക വസതിയിൽ വെച്ചാണ് മമതക്ക് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. സൗത്ത് കൊല്‍ക്കത്തയിലെ ബള്ളികഞ്ചിലെ പരിപാടി കഴിഞ്ഞ് ഔദ്യോഗിക വസതിയില്‍ എത്തിയശേഷം കാല്‍തെന്നി വീഴുകയായിരുന്നുവെന്നാണ് വിവരം. വീഴ്ചയിൽ വീട്ടിലെ ഫര്‍ണിച്ചറില്‍ തലയിടിച്ചാണ് നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റത്. 

You may also like

error: Content is protected !!
Join Our WhatsApp Group