ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മാരി സെല്‍വരാജ് ചിത്രം ‘മാമന്നൻ’ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററില്‍ നിന്നും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ശേഷമാണ് ചിത്രം ഒ.ടി.ടിയിലെത്തുന്നത്. ജൂണ്‍ 29 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ജൂലെെ 27-ന് ചിത്രം ഒ.ടി.ടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. പരിയേറും പെരുമാളിനും കര്‍ണനും ശേഷം മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമാണ് ‘മാമന്നൻ’.ചിത്രത്തില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. മാരി സെല്‍വരാജ് തന്നെയാണ് ചിത്രത്തിൻറെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാനായിരുന്നു സംഗീതം. റെഡ് ജയൻറ് മൂവീസിൻറെ ബാനറില്‍ ഉദയനിധി സ്റ്റാലിൻ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു
നാളെ നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നുദിവസം ഔദ്യോഗിക ദുഃഖചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന ചടങ്ങ് മാറ്റിവെച്ചത്.
നാളെ രാവിലെ 11ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തിരുവനന്തപുരം ചാലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം നടത്തുമെന്ന് പറഞ്ഞിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് 3:00 മണിക്ക് പിആര്‍ഡിയില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡിന് എത്തിയ സിനിമകള്‍ വിലയിരുത്തിയത്. 154 ചിത്രങ്ങള്‍ 3 ഘട്ടങ്ങളിലായി നടന്ന പുരസ്കാര നിര്‍ണയത്തില്‍ മാറ്റുരച്ചപ്പോള്‍ 42 ചിത്രങ്ങളാണ് അന്തിമ റൗണ്ടില്‍ എത്തിയത്. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് മമ്മൂട്ടി ചിത്രം നൻ പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസു കൊട്, തരുണ്‍മൂര്‍ത്തിയുടെ സൗദി വെള്ളക്ക, പുഴു, അപ്പൻ തുടങ്ങിയ ചിത്രങ്ങള്‍ അവസാന റൗണ്ടില്‍ എത്തിയിട്ടുണ്ട് എന്നാണ് വിവരം.