ബെംഗളൂരു: ഇന്നലെ അന്തരിച്ച പ്രശസ്ത ബഹുഭാഷാ നടിയും അഭിനയ സരസ്വതി എന്നറിയപ്പെട്ടിരുന്നതുമായ ബ. സരോജാ ദേവിയുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, അവരുടെ വസതി സ്ഥിതിചെയ്യുന്ന മല്ലേശ്വരത്ത് റോഡിന് അവരുടെ പേര് നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്ന് ഉറപ്പ് നൽകി.മല്ലേശ്വരത്തെ 11-ാം ക്രോസിന് ബി. സരോജ ദേവിയുടെ പേരിടുന്നതിനെക്കുറിച്ച് ബിബിഎംപിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മുതിർന്ന നടി ബി. സരോജ ദേവിയുടെ അന്ത്യകർമങ്ങൾ പൂർണ്ണ പോലീസ് ബഹുമതികളോടെ നടത്താൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സരോജ ദേവി ബെംഗളൂരുവിലെ മല്ലേശ്വരത്തുള്ള വസതിയിലാണ് അന്തരിച്ചത്. കന്നഡ ചലച്ചിത്ര മേഖലയിലെ എല്ലാ കലാകാരന്മാരും സരോജ ദേവിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡി കെ ശിവകുമാർ, മറ്റ് പ്രമുഖർ എന്നിവർ ദുഃഖ രേഖപ്പെടുത്തുകയും ബി. സരോജ ദേവിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയും കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു.സരോജ ദേവിയുടെ അന്ത്യകർമങ്ങൾ ഉച്ചകഴിഞ്ഞ് ബെംഗളൂരു സൗത്ത് ജില്ലയിലെ ചന്നപട്ടണ താലൂക്കിലെ ദശവാര ഗ്രാമത്തിൽ നടത്തി. വൊക്കലിംഗ പാരമ്പര്യമനുസരിച്ചായിരിക്കും അന്ത്യകർമങ്ങൾ നടത്തിയത്. അമ്മയുടെ ശവകുടീരത്തിന് അടുത്തായി അന്ത്യകർമങ്ങൾ നടത്താൻ തീരുമാനിച്ചതായി കുടുംബ വൃത്തങ്ങൾ അറിയിച്ചിരുന്നു.
വെളുപ്പിന് മൂന്നുമണി, വേദനകൊണ്ട് പുളയുന്ന യുവതിയുടെ തലയിണക്കിടയില്‍ കണ്ടത് ഉഗ്രവിഷമുള്ള പാമ്ബിനെ, കടിയേറ്റ യുവതി മരിച്ചു; മരണം കടിച്ച പാമ്ബുമായി ആശുപത്രിയിലെത്തിയ ശേഷം
യുപിയിലെ ബഹ്റൈച്ചില്‍ വിഷപ്പാമ്ബിന്റെ കടിയേറ്റ യുവതിക്ക് ദാരുണാന്ത്യം. അംബ്വ തിതാർപൂർ ഗ്രാമവാസിയായ സോഫിയ എന്ന യുവതിയാണ് മരിച്ചത്.തലയിണയ്ക്കടിയിലുണ്ടായിരുന്ന പാമ്ബിന്റെ കടിയേറ്റാണ് യുവതി മരിച്ചത്. യുവതി കടിച്ച പാമ്ബിനെ തലയിണക്കടിയില്‍ നിന്നും പിടികൂടി ഒരു പാത്രത്തിലാക്കി അതുമായാണ് വീട്ടുകാർ ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയ സമയത്തും യുവതിയുടെ നില അതീവ ഗുരുതരമായിരുന്നു.
സ്ഥിതി വഷളായതോടെ ലക്നൗവിലെ മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്നതിനിടെയാണ് യുവതി മരണപ്പെട്ടത്.ബൗണ്ടി പോലീസ് സ്റ്റേഷൻ പരിധിയില്‍ വരുന്ന അംബ്വ തിതാർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുമ്ബോഴാണ് സോഫിയയെ വിഷപ്പാമ്ബ് കടിച്ചത്. കാഴ്ചയില്‍ ചെറിയ പാമ്ബ് ആണെങ്കിലും ആത്യുഗ്ര വിഷമുള്ള പാമ്ബാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്. ബുധനാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് യുവതിക്ക് പാമ്ബുകടിയേറ്റത്.
പാമ്ബുകടിയേറ്റതും വേദന കൊണ്ട് പുളഞ്ഞ ഇവർ ഉച്ചത്തില്‍ നിലവിളിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ മുറിയില്‍ നടത്തിയ പരിശോധനയിലാണ് തലയിണക്കടിയില്‍ ഒളിച്ചിരിക്കുന്ന പാമ്ബിനെ കണ്ടെത്തിയത്.ഇതോടെ പാമ്ബിനെ പിടികൂടുകയും അതുമായി ആശുപത്രിയിലേക്ക് പോകുകയുമായിരുന്നു. കടിച്ച പാമ്ബ് ഏതാണെന്ന് ആശുപത്രി അധികൃതർക്ക് വേഗത്തില്‍ തിരിച്ചറിയുന്നതിനും അതിനനുസരിച്ച് ചികിത്സകള്‍ നല്കുന്നതിനുമാണ് സോഫിയയ്ക്കൊപ്പം ആശുപത്രിയിലേക്ക് പാമ്ബിനെയും കൊണ്ടുപോയതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍ ചികിത്സ ലഭിക്കും മുൻപേ തന്നെ യുവതിയുടെ ജീവൻ നഷ്ടപ്പെട്ടു. ആദ്യം ബഹ്റൈച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സോഫിയയുടെ നില വഷളായതോടെ ലക്നൗവിലേക്ക് മാറ്റാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.