പത്തനംതിട്ട: മല്ലപ്പള്ളിയിൽ നിന്നും 14കാരനെ കാണാതായതായി പരാതി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതൽ കാണാതായത്. കുട്ടിയെ ട്യൂഷന് പോയതിന് ശേഷമാണ് കാണാതായത്.സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്നും അഞ്ചു വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും എഴുതിയ കുട്ടിയുടെ കുറിപ്പ് വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. തന്റെ ഹോബി എഴുത്താണെന്നും അഭിനേതാവാകാനാണ് താൽപര്യമെന്നും കത്തിലുണ്ട്.
തനിക്ക് കഥയെഴുതണം. പണമുണ്ടാക്കാൻ സാവകാശം വേണം. ജോലി ചെയ്ത് പൈസ ഉണ്ടാക്കി ജീവിച്ച് കാണിക്കണമെന്ന് കത്തിൽ എഴുതിയിട്ടുണ്ട്.കുട്ടിയുടെ സൈക്കിൾ മല്ലപ്പള്ളി ബസ്റ്റാൻഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്നും അഞ്ചു വർഷങ്ങൾക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടിൽ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നൽകുമെന്നും കത്തിൽ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്‍റെ ഹോബി. അഞ്ച് വർഷം കഴിഞ്ഞ് ടിവിയിൽ കാണാമെന്നും കുറിപ്പിലുണ്ട്. കീഴ്‍വായ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.