ബംഗളൂരു: സീരിയല്‍ കില്ലറുകളെക്കുറിച്ചും അവര്‍ നടത്തിയിട്ടുള്ള ക്രൂര കൊലപാതകങ്ങളെപ്പറ്റിയും അല്‍പ്പം ഞെട്ടലോടെയാകും ലോകം കേട്ടിട്ടുണ്ടാവുക. അത്തരത്തില്‍ ഇന്ത്യയിലെ തന്നെ ആദ്യ വനിതാ സീരിയല്‍ കില്ലര്‍ എന്ന നിലയില്‍ കുപ്രസിദ്ധി നേടിയയാളാണ് സയനെഡ് മല്ലിക എന്ന കെ.ഡി. കെമ്ബമ്മ. ഔദ്യോഗിക രേഖകളൊന്നുമില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയല്‍ കില്ലറാണ് കെമ്ബമ്മയെന്നാണ് ഇപ്പോഴും വിശ്വസിക്കപ്പെടുന്നത്. എന്താണ് ഇവര്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ എന്നല്ലേ? കൂടുതല്‍ അറിയാം.
ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ കഗ്ഗാലിപ്പുര ഗ്രാമമാണ് കെമ്ബമ്മയുടെ സ്വദേശം. അവിടെ ഒരു തയ്യല്‍ക്കാരനെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു കെമ്ബമ്മ. അവര്‍ക്ക് സ്വന്തമായി ചെറിയ ഒരു ചിട്ടി ഫണ്ടുണ്ടായിരുന്നു. ബിസിനസ്സില്‍ നഷ്ടം നേരിട്ടതോടെയാണ് കെമ്ബമ്മയുടെ ജീവിതം മാറിമറിഞ്ഞത്. പിന്നീട് ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു. തന്റെ കുടുംബ വീട്ടില്‍ നിന്ന് ഇവര്‍ പുറത്താക്കപ്പെടുകയും ചെയ്തു. 1998ന് മുമ്ബാണ് ഇതെല്ലാം കെമ്ബമ്മയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്.
പിന്നീട് ചില വീടുകളില്‍ വീട്ടുജോലിക്കാരിയായി ജോലി ചെയ്താണ് ഇവര്‍ ജീവിച്ചത്. ആ സമയത്ത് ചെറിയ രീതിയില്‍ മോഷണവും നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ലോകത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് കെമ്ബമ്മ ചെയ്തുകൂട്ടിയത്.
ക്ഷേത്രങ്ങളിലും മറ്റും പതിവായി പോകുന്ന സ്ത്രീകളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇവരുമായി കെമ്ബമ്മ സൗഹ്യദം സ്ഥാപിക്കും. പിന്നീട് ഇവരുടെ പ്രശ്‌നങ്ങളും വിഷമങ്ങളും തീര്‍ക്കാന്‍ ചില പൂജകളും കര്‍മ്മങ്ങളും മറ്റും ചെയ്യണമെന്ന് നിര്‍ദേശിക്കും. ഇത് വിശ്വസിച്ച് സ്ത്രീകള്‍ പൂജ നടത്താമെന്ന് സമ്മതിക്കും. തുടര്‍ന്ന് പൂജയ്ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് വെള്ളത്തിനൊപ്പം സനയനൈഡ് നല്‍കിയാണ് ഇവര്‍ കൊല നടത്തിയിരുന്നത്. ശേഷം സ്ത്രീകളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കി കടന്നുകളയുന്നതായിരുന്നു ഇവരുടെ രീതി.
ഇത്തരത്തില്‍ കെമ്ബമ്മ ആദ്യം കൊന്ന സ്ത്രീയാണ് മമത രാജന്‍. 30 വയസ്സുകാരിയായ മമതയെ 1999ലാണ് കെമ്ബമ്മ കൊന്നത്. തുടര്‍ന്ന് 2000ല്‍ കെമ്ബമ്മ മറ്റൊരു കേസില്‍ പൊലീസ് പിടിയിലായി. ഒരു വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. ഈ കുറ്റത്തിന് വെറും ആറ് മാസമാണ് ഇവര്‍ ജയിലില്‍ കിടന്നത്. ശേഷം പുറത്തിറങ്ങിയ ഇവര്‍ വീണ്ടും കൊലപാതകങ്ങള്‍ നടത്തി. 2007ല്‍ അഞ്ച് സ്ത്രീകളെയാണ് കെമ്ബമ്മ കൊന്നത്.
എന്നാല്‍ കൊലപാതക കേസില്‍ ഇവരെ 2008ലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയെ കൊന്നശേഷം അവരുടെ ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കവെയാണ് ഇവരെ പൊലീസ് പിടികൂടിയത്. തുടര്‍ന്നാണ് ഇവര്‍ മുമ്ബ് നടത്തിയ കൊലപാതക പരമ്ബര പുറത്തായത്. കെമ്ബമ്മയുടെ സഹായിയായി ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. ജയമ്മ എന്നായിരുന്നു ഇവരുടെ പേര്. ജയമ്മയെ 2008 ഡിസംബറിലാണ് പൊലീസ് പിടികൂടിയത്.
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മോഷണമായിരുന്നു തന്റെ പ്രധാന ലക്ഷ്യമെന്ന് കെമ്ബമ്മ പിന്നീട് പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് സ്ത്രീകളെ കൊന്ന കേസില്‍ കെമ്ബമ്മയ്ക്ക് കോടതി ഇരട്ട വധശിക്ഷ വിധിയ്ക്കുകയായിരുന്നു. എന്നാല്‍ ഒരു സ്ത്രീയെ കൊന്നക്കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രമേ കെമ്ബമ്മയ്‌ക്കെതിരെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ആ കേസില്‍ അവരുടെ വധശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കി കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമം; ഡോക്ടര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍
ബെംഗളൂരു: ഭാര്യയെ മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ദില്ലി സ്വദേശിയായ 40 കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തു. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് ഡോക്ടറെ ദല്‍ഹി പൊലീസ് പിടികൂടിയത്. യുകെയിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.
മോദിസര്‍ക്കാര്‍ 2019 ലാണ് ഇന്ത്യയില്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ചത്.മുസ്ലീം സ്ത്രീ നിയമം 2019 മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമാക്കി മാറ്റി. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് നിരോധന ബില്‍ പാസാക്കിയിരുന്നു. .മൂന്ന് തവണ തലാഖ്, തലാഖ്, തലാഖ് എന്ന് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താനാവില്ലെന്നും അത് ശിക്ഷാര്‍ഹമായ നടപടിയാണെന്നും മോദിസര്‍ക്കാര്‍ പാസാക്കിയ നിയമത്തില്‍ വ്യക്തമായി പറയുന്നു. അന്ന് മുത്തലാഖ് നിരോധനനിയമം പാസാക്കുമ്ബോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതിനെതിരായ നിലപാടായിരുന്നു എടുത്തത്. എന്തിന് സ്ത്രീവിമോചനവാദികളും ഇടത് പക്ഷപാര്‍ട്ടികളും ലിബറലുകളും മോദി വിരോധം കാരണം മുത്തലാഖ് നിരോധനബില്ലിനെ അധിക്ഷേപിച്ചു.ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) ഈ നിമയത്തിന്‍റെ ഭരണഘടനാപരമായ സാധുതയെ ചോദ്യം ചെയ്തും രംഗത്ത് വരികയുണ്ടായി. പക്ഷെ മുസ്ലിം സ്ത്രീകള്‍ക്ക് ഈ നിയമം വലിയ അനുഗ്രഹമാണ്. ഭാര്യയെ വെറുമൊരു വില്‍പനച്ചരക്കുപോലെ ആവശ്യമില്ലെങ്കില്‍ തലാഖ് എന്ന് മൂന്ന് തവണ ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയാല്‍ ഭര്‍ത്താവിന് ജയില്‍ശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ കിട്ടുന്ന കുറ്റമാണ്. പിഴയ്ക്ക് പുറമെ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും പ്രതിക്ക് നല്‍കും.
ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി ഫെബ്രുവരി ഒന്നാം തീയതിയാണ് ദല്‍ഹിയിലെ കല്യാണ്‍പുരി പൊലീസില്‍ പരാതി നല്‍കിയത്. 2022 ഒക്ടോബര്‍ 13 നാണ് 36 കാരിയായ ഭാര്യയെ ഡോക്ടര്‍ മുത്തലാഖ് ചൊല്ലി വിവാഹ മോചനം നടത്തിയത്. മുത്തലാഖ് ചൊല്ലിയതിന് പിന്നാലെ ഡോക്ടര്‍ ദല്‍ഹിയിലെ വീടുവിട്ട് ബെംഗളൂരുവിലേക്ക് പോവുകയും ചെയ്തു. ഇതോടെ മുത്തലാഖ് ചൊല്ലിയതിനെതിരെ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ച ശേഷം ബെംഗളൂരു വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനായിരുന്നു ഡോക്ടറുടെ ശ്രമം.
ഡോക്ടര്‍ മറ്റൊരു യുവതിയുമായി അടുക്കാന്‍ ശ്രമിച്ചതാണ് ഭാര്യയും ഡോക്ടറും തമ്മില്‍ അകലാന്‍ കാരണമായതെന്ന് പറയുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാനെന്ന് പറഞ്ഞ് യുവാവ് ദല്‍ഹിയിലെ കല്യാണ്‍ പുരിയിലെ വിനോദ് നഗറിലേക്ക് മാറിത്താമസിച്ചിരുന്നു. ഭാര്യ ലജ് പത് നഗറില്‍ തന്നെ താമസം തുടര്‍ന്നു. ഈ സമയത്ത് ഡോക്ടറായ മറ്റൊരു യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. ഒരു ദിവസം ഭര്‍ത്താവിനെ അന്വേഷിച്ച് ചെന്ന ഭാര്യ ഭര്‍ത്താവായ ഡോക്ടറുടെ അവിഹിതബന്ധം കണ്ടെത്തി. ഈ ബന്ധത്തെ ചോദ്യം ചെയ്തപ്പോള്‍ ഡോക്ടര്‍ ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് ഡോക്ടര്‍ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയത്. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ഭാര്യയായ യുവതി പറഞ്ഞു.
യുകെയിലേക്ക് കടക്കാന്‍ ശ്രമം നടത്തുന്നതറിഞ്ഞ ദല്‍ഹി പൊലീസ് ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ഡോക്ടറെ ബെംഗളൂരു വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. 2018ലാണ് ഡോക്ടറും യുവതിയും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് 2020ല്‍ വിവാഹിതരായത്. എന്തിനാണ് ഭാര്യയെ ഒഴിവാക്കുന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അവളുമായി ജീവിക്കാന്‍ താല്‍പര്യമില്ല എന്ന് മാത്രമായിരുന്നു ഡോക്ടറുടെ മറുപടി.