മംഗളൂരു: കുടക് മടിക്കേരിയിലെ ഗവ.ജില്ല ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.മടിക്കേരി താലൂക്കില്‍ അരേക്കാട് ഗ്രാമത്തിലെ കെ.എൻ. രഘുവാണ് (38) മരിച്ചത്.ആശുപത്രി വളപ്പിലെ ക്രിട്ടിക്കല്‍ കെയർ യൂണിറ്റിന്റെ നിർമ്മാണ സ്ഥലത്തെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം എട്ടിന് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് രഘുവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11 ന് പുലർച്ചെ അഞ്ചോടെ ആശുപത്രിയില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന മാതാവിനോട് 200 രൂപ വാങ്ങിയതായും അടുത്തുള്ള ഹോട്ടലില്‍ നിന്ന് കാപ്പിയും പ്രഭാതഭക്ഷണവും കഴിക്കാൻ പുറത്തേക്ക് പോകുകയാണെന്ന് പറഞ്ഞതായും മാതാവ് പൊലീസിന് മൊഴിനല്‍കി.എന്നാല്‍ തിരിച്ചെത്തിയില്ല. രഘുവിന്റെ തിരോധാനത്തില്‍ ഭാര്യ രാജേശ്വരി മടിക്കേരി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു
പ്രചരണങ്ങള്‍ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകള്‍ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി
സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിലും മധുരപലഹാരങ്ങളിലും മുന്നറിയിപ്പ് ലേബലുകള്‍ പതിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കാൻ വില്പനക്കാരോട് നിർദ്ദേശിച്ചിട്ടില്ലെന്ന് പിഐബിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബി പറഞ്ഞു.’
സമൂസ, ജിലേബി, ലഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ മുന്നറിയിപ്പ് ലേബലുകള്‍ പുറത്തിറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതായി ചില മാധ്യമ റിപ്പോർട്ടുകള്‍ വന്നിട്ടുണ്ട്, ഇവ തെറ്റാണ്,’അതേസമയം ‘ഏതെങ്കിലും പ്രത്യേക ഭക്ഷ്യ ഉല്‍പന്നങ്ങളെക്കുറിച്ചല്ല, മറിച്ച് എല്ലാ ഭക്ഷ്യ ഉല്‍പന്നങ്ങളിലും ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെയും അധിക പഞ്ചസാരയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമം’ എന്ന നിലയിലാണ് സർക്കാരിന്റെ ഈ തീരുമാനത്തെ പിഐബി വിശേഷിപ്പിച്ചത്.
‘ജോലിസ്ഥലങ്ങളിലെ ആരോഗ്യകരമായ ഓപ്ഷനുകള്‍ക്കു വേണ്ടിയുള്ളതാണ് ഈ ഉപദേശം, ആരോഗ്യകരമായ ഭക്ഷണത്തിനും ജീവിതത്തിനും വേണ്ടി അധിക എണ്ണയും പഞ്ചസാരയും കുറയ്‌ക്കുന്നതിന് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകള്‍ നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ പൊതുഉപദേശം പറഞ്ഞുവെക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യയുടെ സമ്ബന്നമായ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ ലക്ഷ്യമിടുന്നില്ല,’ പിഐബി പ്രസ്താവനയില്‍ പറയുന്നു.