കോഴിക്കോട്: പെരുന്നാളവധിക്ക് നിരവധിപേരാണ് മറുനാട്ടിൽനിന്ന് കേരളത്തിലേക്ക് എത്തുന്നത്. മിക്ക ട്രെയിനുകളിലും ബുക്കിങ് ഏതാണ്ട് പൂർണമാണ്. തിരക്ക് കൂടുമ്പോൾ കള്ളന്മാരും കൂടുതലാണെന്നും സൂക്ഷിച്ചില്ലെങ്കിൽ വിലപിടിപ്പുള്ള പലതും നഷ്ടമായേക്കാമെന്നും മുന്നറിയിപ്പ് നൽകുകയാണ് മുഹമ്മദ് സഞ്ജിത് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ്. യശ്വന്തപുർ -കണ്ണൂർ എക്സ്പ്രസിൽ തനിക്കുണ്ടായ അനുഭവം വിവരിക്കുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട് യുവാവ്
ലാപ്ടോപും മൊബൈൽ ഫോണും ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണ് കള്ളന്മാർ ലക്ഷ്യമിടുന്നത്. തന്റെ ബാഗ് കാണാതായെങ്കിലും അതിൽ വിലപിടിപ്പുള്ള ഒന്നും ഇല്ലാതിരുന്നതിനാൽ പിന്നീട് ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസിന്‍റെ സഹായത്തോടെ കള്ളനെ പിടികൂടിയിരുന്നു. തൊട്ടടുത്തല്ലാതെ മറ്റൊരിടത്ത് ബാഗ് വെച്ചാൽ പോലും സാധനങ്ങൾ കവർന്ന് കള്ളന്മാർ കടന്നു കളയുമെന്നും ട്രെയിൻ യാത്രക്കിടെ ഏറെ ശ്രദ്ധ വേണമെന്നും യുവാവ് പറയുന്നു.
ഇനി പ്രതീക്ഷയില്ല, വധശിക്ഷയ്ക്ക് അധികൃതര്‍ക്ക് അറിയിപ്പ് കിട്ടി : നിമിഷ പ്രിയ
വധശിക്ഷയ്ക്ക് ജയില്‍ അധികൃതർക്ക് അറിയിപ്പ് കിട്ടിയതായി അറിയുന്നുവെന്ന് യെമനില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ സന്ദേശം.ജയിലിലേക്ക് ഒരു അഭിഭാഷകയുടെ ഫോണ്‍വിളി എത്തിയെന്നാണ് നിമിഷപ്രിയ സന്ദേശത്തില്‍ പറയുന്നത്. നിമിഷ പ്രിയ ആക്ഷൻ കൗണ്‍സില്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ ജയൻ ഇടപാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച നടത്തിയതായി വിവരം പുറത്തുവന്നിരുന്നു. ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് സംസാരിച്ചത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാൻ ചർച്ച ചെയ്തത്. നിമിഷപ്രിയയെ മോചിപ്പിക്കുന്ന വിഷയം ചർച്ചയായെന്ന് ഇറാൻ വിദേശകാര്യമന്ത്രിയാണ് ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കഴിയുന്നത് ചെയ്യാം എന്നാണ് ഹൂതി നേതാവ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.