Home Featured ബെംഗളൂരു: ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

by admin

ബെംഗളൂരുവില്‍ ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്ബ് സ്വദേശി വിളയില്‍ ഹൗസ് മൊയ്‌ദുവിന്‍റെ മകൻ മുഹമ്മദ്‌ മഹ്‌റൂഫ് (27) ആണ് മരിച്ചത്.ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.ഇന്ന് രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്.മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്തശേഷം ശിഹാബ് തങ്ങള്‍ സെന്‍ററില്‍ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങള്‍ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: സുബൈദ. സഹോദരങ്ങള്‍: മഹഷൂഖ്, സുമിന, സഫ്ന. സംസ്കാരച്ചടങ്ങുകള്‍ നാളെ രാവിലെ ഒമ്ബതിന് കാവനൂർ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.

സമാധിയെ വ്രണപ്പെടുത്തുന്നതിനേക്കള്‍ നല്ലത് സ്കാനര്‍ ഉപയോഗിച്ച്‌ ചെക്ക് ചെയ്യുന്നതല്ലെ?’; ഗോപൻ സ്വാമിയുടെ മകൻ

നെയ്യാറ്റിൻകര സമാധി കേസില്‍ സ്ലാബ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ നടപടികളെ കുറിച്ച്‌ ഹിന്ദു സംഘടനകളുമായി ആലോചിക്കുമെന്ന് ഗോപൻ സ്വാമിയുടെ മകൻ സനന്തൻ.ഇക്കാര്യത്തില്‍ ഹിന്ദു ഐക്യവേദിയും ഹിന്ദു സംഘടനകളും തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നും കോടതി വിധി അംഗീകരിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് മകൻ പ്രതികരിച്ചു.ഒരു കുടുംബത്തെ ഇല്ലാതാക്കാനല്ലെ ഈ ശ്രമമെന്നും ഗോപൻ സ്വാമിയുടെ മകൻ ചോദിച്ചു. സമാധിയെ വ്രണപ്പെടുത്തുകയാണ് ചെയ്യുന്നത്. സമാധിയെ കളങ്കപ്പെടുത്തുന്നതിനേക്കാള്‍ നല്ലത് ആളുണ്ടോ എന്ന് അറിയാൻ സ്കാനർ വച്ച്‌ ചെക്ക് ചെയ്താല്‍ പോരെ എന്നും ഗോപൻ സ്വാമിയുടെ മകൻ പറഞ്ഞു.

അതേസമയം ഗോപൻ സ്വാമിയുടെ കല്ലറ തുറക്കാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും പൊലീസിന് അധികാരമുണ്ടെന്ന് കുടുംബത്തിന്റെ ഹർജി തളളിക്കൊണ്ട് ഇന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഗോപൻ സ്വാമിയുടെ മരണ സര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടു. ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കത്തിനെതിരെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെ ആവശ്യം നിരസിച്ച ഹൈക്കോടതി കല്ലറ തുറക്കുന്നത് തടയാനാകില്ലെന്ന് വ്യക്തമാക്കി. ഇതു സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും കോടതി വ്യക്തമാക്കി. മരണം രജിസ്റ്റര്‍ ചെയ്തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചു.

അതേസമയം ഗോപന്‍ സ്വാമി സമാധിയായതാണെന്ന് കുടുംബം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കുടുംബാംഗങ്ങളുടെ മൊഴിയില്‍ വൈരുധ്യമുണ്ട്. സമാധിയായെന്ന് മക്കള്‍ പ്രഖ്യാപിച്ചതിന് മൂന്ന് ദിവസം മുമ്ബാണ് ചികിത്സക്കായി ഗോപന്‍ സ്വാമി ആശുപത്രിയില്‍ പോയത്. അച്ഛന്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്ന് മക്കള്‍ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന്‍ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചിരുന്നുവെന്നുമാണ് പൂജാരിയായ മകന്‍ രാജശേഖരന്‍ പറഞ്ഞത്.

ഗോപന്‍ സ്വാമി മരിച്ച ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കള്‍ പറഞ്ഞ രണ്ടുപേരെക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിന്‍കര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ടുപേര്‍ രാവിലെ വന്ന് ഗോപന്‍ മരിക്കുന്നതിന് മുമ്ബ് തിരിച്ചുപോയി എന്നാണ് ഒരു മകന്‍ മൊഴി നല്‍കിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group