Home Featured മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

by admin

ഒരാഴ്ച്ച മുമ്ബ് റോഥര്‍ഹാമില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ആണ് ഇപ്പോള്‍ യുകെ മലയാളി സമൂഹത്തിനിടയില്‍ ചര്‍ച്ചയാകുന്നത്.കെയര്‍ ഹോം ജീവനക്കാരനായ തിരുവനന്തപുരം ചിറയിന്‍കീഴ് ഞാറയില്‍കോണം സ്വദേശി വൈഷ്ണവ് വേണുഗോപാലാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ആത്മഹത്യ ചെയ്തത്. 26 വയസാണ് പ്രായം.ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ച്‌ എത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.ഭാര്യ അഷ്ടമി അവധിയെ തുടര്‍ന്ന് നാട്ടില്‍ പോയ സമയം നോക്കിയായിരുന്നു വൈഷ്ണവ് ആത്മഹത്യ ചെയ്തത്.

ചെറുപ്പാകരനായ യുവാവിന്റെ മരണ വാര്‍ത്ത യുകെ മലയാളികള്‍ അറിഞ്ഞതാവട്ടെ നാട്ടിലെ ബന്ധുക്കള്‍ യുകെയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടതോടെയും.സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വൈഷ്ണവിനെ തൂങ്ങിമരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മെക്സ്ബറോ പൊലീസില്‍ അറിയിക്കുകയും ഉടന്‍ തന്നെ സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനാല്‍ ആത്മഹത്യയാകാം എന്നാണ് പ്രാഥമിക നിഗമനം. 2021 ഭാര്യ അഷ്ടമി സതീഷ് വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തിയതിനെ തുടര്‍ന്നാണ് വൈഷ്ണവും യുകെയില്‍ എത്തുന്നത്.

തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് വീസ ലഭിക്കുന്നത്.മൃതദേഹം ഡോണ്‍കാസ്റ്റര്‍ എന്‍എച്ച്‌എസ് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ചിറയിന്‍കീഴ് ഞാറയില്‍കോണം കുടവൂര്‍ വടക്കേവീട്ടില്‍ വേണുഗോപാല്‍, ബേബി ദമ്ബതികളുടെ മകനാണ്. വിഷ്ണുവാണ് ഏക സഹോദരന്‍. യുകെയില്‍ ഒരു സ്ഥിര ജോലി ലഭിച്ചതിനെ തുടര്‍ന്ന് സന്തോഷമായി കഴിയവേ ഉണ്ടായ മരണ വിവരം അറിഞ്ഞുള്ള ഞെട്ടലിലാണ് യുകെയിലെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍.

You may also like

error: Content is protected !!
Join Our WhatsApp Group