ബംഗളൂരു: ബംഗളൂരു എച്ച്.എ.എല്ലിലെ റോഡരികില്‍ അവശനിലയില്‍ കണ്ടെത്തിയ മലയാളി യുവാവ് മരിച്ചു.തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്.യുവാവിനെ ജീവൻ ഭീമ നഗർ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബംഗളൂരു എ.ഐ.കെ.എം.സി.സി അള്‍സൂർ ഏരിയ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്കു കൊണ്ടുപോയി.
നമോ ഭാരത് മെട്രോ കേരളത്തിലേക്കും; 10 സര്‍വീസുകള്‍ വരുന്നു, ബാംഗ്ലൂര്‍-മൈസൂര്‍ റൂട്ടിലും യാത്ര
വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാര്‍ നമോ ഭാരത് റാപ്പിഡ് റെയില്‍ ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കുന്നു.കേരളത്തില്‍ 10 നമോ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം. കര്‍ണാടകയിലും പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നമോ ഭാരത് എത്തും. നേരത്തെ വന്ദേ ഭാരത് മെട്രോ എന്നായിരുന്നു നമോ ഭാരത് റാപ്പിഡ് റെയിലിന്റെ പേര്.നമോ ഭാരത് റാപിഡ് റെയില്‍ കഴിഞ്ഞ മാസം മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിനെയും ഭുജ് നഗരത്തേയും ബന്ധിപ്പിച്ചായിരുന്നു ആദ്യ സര്‍വീസ്.
ഇന്റര്‍സിറ്റി മോഡലിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ദൂരം കുറഞ്ഞ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് ദിനേന യാത്ര നടത്തുന്നവര്‍ക്ക് വലിയ ആശ്വാസമാകും.റെയില്‍വെ മന്ത്രാലയത്തിന്റെ പുതിയ പട്ടികയില്‍ പറയുന്നത് കേരളത്തിന് ഏകദേശം 10 നമോ ഭാരത് ട്രെയിന്‍ ലഭിക്കുമെന്നാണ്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉണര്‍വുണ്ടാകാന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിന് പുറത്തേക്കുള്ള സര്‍വീസുകളും ഇതില്‍പ്പെടും. പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി റെയില്‍വെ സ്‌റ്റേഷനുകളിലും മറ്റും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുമെന്നാണ് കരുതുന്നത്.
നമോ ഭാരത് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചാല്‍ ക്രമേണ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ ഒഴിവാക്കുമെന്നാണ് സൂചന. കര്‍ണാടകയ്ക്കും പുതിയ നമോ ഭാരത് ട്രെയിനുകള്‍ ലഭിക്കാന്‍ പോകുകയാണ്. ദിവസങ്ങള്‍ക്ക് മുമ്ബ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ബെംഗളൂരുവിലെ റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.ബെംഗളൂരു, മൈസൂര്‍, തുംകൂര്‍ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള നമോ ഭാരത് ട്രെയിനുകളാണ് ആലോചനയിലുള്ളത്.
നാലോ അഞ്ചോ മണിക്കൂറുകളില്‍ ലക്ഷ്യ സ്ഥാനത്തെത്തുന്ന സര്‍വീസുകളാണ് ഈ ട്രെയിന്‍ നടത്തുക. 100 മുതല്‍ 250 വരെ കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍വീസുകള്‍ക്കാണ് നമോ ഭാരത് ഊന്നല്‍ നല്‍കുന്നത്. അഹമ്മദാബാദ്-ഭുജ് സര്‍വീസ് വിജയകരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് 135 കിലോമീറ്റര്‍ ദൂരമാണുള്ളത്. തുംകൂരിലേക്ക് 70 കിലോമീറ്ററും. അതുകൊണ്ടുതന്നെ ഈ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് റെയില്‍വെ മന്ത്രി സൂചിപ്പിച്ചു.
അതേസമയം, ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വന്ദേ ഭാരത് എക്‌സ്പ്രസ്.ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ പട്‌നയിലേക്കാണ് വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. ഒക്ടോബര്‍ 30ന് സര്‍വീസ് ആരംഭിക്കും. ഒരാഴ്ച മാത്രമേ സര്‍വീസുണ്ടാകൂ. ആഘോഷ വേളയിലെ തിരക്ക് പരിഗണിച്ചാണിത്. 1000 കിലോമീറ്ററോളം വരുന്ന ഈ സര്‍വീസ് രാജ്യത്ത് ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേ ഭാരത് സര്‍വീസ് ആയിരിക്കും. ആദ്യമായിട്ടാണ് വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ പോകുന്നത്.