ജമ്മു കശ്മീരിലെ ഗുല്‍മാർഗില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമംകോട് അബ്ദുല്‍ സമദ് -ഹസീന ദമ്ബതികളുടെ മകൻ മുഹമ്മദ് ഷാനിബിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഗുല്‍മാർഗിലെ വനമേഖലയില്‍ ആണ് മൃതദ്ദേഹം കണ്ടത്.കഴിഞ്ഞ മാസം 13നാണ് മുഹമ്മദ് ഷാനിബ് വീട്ടില്‍ നിന്ന് പോയത്. മൃതദേഹം കണ്ടെത്തിയ വിവരം ഗുല്‍മാർഗ് പൊലീസ് കുടുംബത്തെ അറിയിച്ചു. മൃഗങ്ങള്‍ ആക്രമിച്ചതിന്‍റെ പരിക്കുകള്‍ ശരീരഭാഗങ്ങളിലുണ്ടെന്ന് ഗുല്‍മാർഗ് പൊലീസ് പറഞ്ഞതായി നാട്ടുകല്‍ പൊലീസ് അറിയിച്ചു.
എനിക്ക് വേടനെ അറിയില്ല എന്ന എംജി ശ്രീകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ട്രോള്‍
തനിക്ക് വേടനെ അറിയില്ല എന്ന് പ്രസ്താവന നടത്തിയതിന്റെ പേരില്‍ എം.ജി. ശ്രീകുമാറിനെതിരെ ഇടത്, ജിഹാദി സംഘങ്ങള്‍ കൂട്ടമായി സമൂഹമാധ്യമങ്ങളില്‍ ക്രൂരമായി എംജിയെ വേട്ടയാടുകയാണ്.പ്രസ്താവന നടത്തി ദിവസങ്ങളായിട്ടും ട്രോളുകള്‍ നില്‍ക്കാതെ തുടരുന്നു. പല സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നവയാണ് പല പ്രതികരണങ്ങളും.“കഴിഞ്ഞ നാല്പത്തി അഞ്ചുവർഷമായി താൻ ഇവിടെയുണ്ട്. സംഗീതമാണ് തന്റെ ലഹരി. കേരളത്തില്‍ പാട്ടുപാടാൻ പോകാത്ത സ്ഥലങ്ങള്‍ ഇല്ല.
ജനങ്ങള്‍ കയ്യടിക്കുമ്ബോള്‍ കിട്ടുന്ന സന്തോഷമാണ് ലഹരി. “- ശ്രീകുമാര്‍ പറഞ്ഞു.“മിസ്റ്റർ ശ്രീകുമാർ, താങ്കളുടെ സംഗീതം ഏമ്ബക്കം വിട്ട് വയറും തടവി ഇരിക്കുമ്ബോള്‍ കേള്‍ക്കാനുള്ളത്താണ്. പൊരിഞ്ഞ വയർ നിറയ്‌ക്കാനുള്ള ശ്രമമാണ് വേടന്റെ സംഗീതം. രണ്ടും തമ്മില്‍ അന്തരമുണ്ട്. “- ഇതുപോലെയുള്ള നൂറായിരം കമന്‍റുകളാണ് എത്തുന്നത്.ചിലര്‍ എം.ജി. ശ്രീകുമാറിന്റെ രക്ഷയ്‌ക്കെത്തുന്നുമുണ്ട്. അത്തരമൊരു കമന്‍റാണ് ഒര3ളുടേത്:”അഭിപ്രായ സ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്…
അത് സഖാക്കളുടെയെന്ന പോലെ എല്ലാരുടെയും അവകാശമാണ്… അതിനോട് അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല… കഞ്ചാവ് ന്യായീകരണ പ്രസ്ഥാനം ആയി തരം താഴാനുള്ള നിങ്ങളുടെ അവകാശം പോലെ ഹിരൻദാസ് മുരളി എന്ന വേടനെ അറിയില്ല എന്നു പറയാൻ എം ജി ശ്രീകുമാറിനും അവകാശമുണ്ട്… ലോകം എല്ലാർക്കും ഉള്ളതല്ലേ..”.“വേടന്റെ സംഗീതവും ശ്രീകുമാറിന്റെ സംഗീതവും ആനയും ആടും പോലെ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ എം ജി ശ്രീകുമാറിന് വേടനെ അറിയില്ല എന്ന് പറഞ്ഞെങ്കില്‍ അത് സത്യമാവാം. വേടനെ എല്ലാവരും അറിയണം എന്ന് ആർക്കാ ഇത്ര നിർബന്ധം. മദ്യവും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സ്വയം സമ്മതിച്ചവനെ എന്തിനിങ്ങനെ ന്യായീകരിച്ചു അവന്റെ ഭാവി നശിപ്പിക്കുന്നത്”- മറ്റൊരു വായനക്കാരന്‍ ചോദിക്കുന്നു.