Home Featured ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരുവിലെ ലോഡ്ജില്‍ മലയാളി യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

by admin

മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണൻ(30) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്.ചെക്ക്‌ഔട്ട് ആവാത്തതിനെ തുടർന്ന് ഞായറാഴ്ച്ച വൈകുന്നേരം ലോഡ്ജ് ജോലിക്കാർ റൂം പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്.മഡിവാള പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും

നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ വാനില്‍ വലിഞ്ഞ് കയറി പുലി; 12കാരന് പരുക്ക്, സംഭവം ബെംഗളൂരുവില്‍

വിനോദയാത്രക്കിടെ പുലിയുടെ ആക്രമണത്തില്‍ 12കാരന് പരുക്ക് പറ്റി. ബെന്നാർഘട്ട നാഷണല്‍ പാർക്കിലെ സഫാരിക്കിടെയാണ് പുലിയുടെ ആക്രമണമുണ്ടായത്.മെഷ് ചെയ്ത നോണ്‍-എസി സഫാരി ബസിന് പുറത്ത് കുട്ടി കൈ വച്ചിരിക്കുകയായിരുന്നു. സഫാരി ചുറ്റളവിലുണ്ടായിരുന്ന ഒരു പുള്ളിപ്പുലി ബസില്‍ കയറാൻ ശ്രമിച്ചപ്പോള്‍ കുട്ടിയുടെ കൈയില്‍ പിടിച്ചു. കുട്ടിയുടെ കയ്യില്‍ പുലി മാന്തിയാണ് മുറിവുണ്ടായത്.കണ്ടുനിന്നവർ അലാറം മുഴക്കി, സഫാരി ബസ് ഉടൻ തന്നെ ഹെഡ് ഓഫീസിലേക്ക് തിരികെ കൊണ്ടുവന്നു.

കുട്ടിയെ അടുത്തുള്ള ജിഗാനിയിലെ ആശുപത്രിയില്‍ എത്തിച്ച്‌ അടിയന്തര വൈദ്യസഹായം നല്‍കി. ബിബിപി മാനേജ്‌മെന്റിനെതിരെ മെഡിക്കോ-ലീഗല്‍ കേസ് രജിസ്റ്റർ ചെയ്തു.വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം നടന്നത്. നാഷണല്‍ പാർക്കില്‍ സഫാരിക്കായി പോയ വാഹനം സാധാരണയായി മൃഗങ്ങളെ കാണുന്ന ഭാഗത്ത് വേഗത കുറയ്ക്കാറുണ്ട്. ഈ സമയം കാട്ടില്‍ നിന്ന് റോഡിലേയ്ക്ക് കയറിയ പുലി ജീപ്പിലേയ്ക്ക് ചാടിക്കയറുകയും ജനലിലൂടെ കുട്ടിയെ മാന്തുകയുമായിരുന്നു. സഫാരിക്ക് ഉപയോഗിക്കുന്ന വാഹനത്തിന്റെ വിൻഡോയില്‍ സാധാരണയായി നെറ്റ് സ്ഥാപിക്കാറുണ്ട്. എന്നാലിത് ഇളകിയ നിലയിലായിരുന്നു. ഇതിലൂടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്.

ബസുകളുടെ ജനാലകള്‍ മെഷ് കൊണ്ട് മൂടുന്നതിനും ക്യാമറ സ്ലോട്ടുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ബിബിപി എക്സിക്യൂട്ടീവ് ഡയറക്ടർ എവി സൂര്യ സെൻ പറഞ്ഞു. എസി അല്ലാത്ത സഫാരി ബസുകള്‍ ഓടിക്കുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈല്‍ഡ്ലൈഫ് സഫാരിക്കായി ധാരാളം വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമാണ് ബെന്നാർഘട്ട നാഷണല്‍ പാർക്ക്. കർണാടക വനംവകുപ്പാണ് സഫാരി നിയന്ത്രിക്കുന്നത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ സഫാരിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കർണാടക വനംവകുപ്പ് മന്ത്രി ഈശ്വർ ഖാന്ദ്രേ നിർദേശം നല്‍കി. കൂടുതല്‍ മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാനും എല്ലാ വിനോദസഞ്ചാരികള്‍ക്കും കർശനമായി മുന്നറിയിപ്പ് നല്‍കാനും, മുൻകരുതലുകള്‍ പാലിച്ചുകൊണ്ട് ടിക്കറ്റുകള്‍ അച്ചടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ബിബിപി ജീവനക്കാരോട് നിർദ്ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group