ബെംഗളൂരു: ബെല്ലാരിയിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി.പള്ളിപ്പാട് വെട്ടുവേനി കോതേരിൽ സന്തോഷ്കുമാറി (49)നെയാണ് ജോലി സ്ഥലത്തെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ പതിവായി വീട്ടിലേക്കു വിളിക്കുമായിരു ന്നു. ഫോൺ വരാതിരു ന്നതിനെ ത്തുടർന്ന് ഭാര്യ അനിതകുമാരി വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.ഉച്ചയോടെ വീണ്ടും വിളിച്ചുവെങ്കിലും ഫോൺ എടുക്കാത്തതിനാൽ കൂട്ടുകാരുമായി ബന്ധപ്പെട്ടു.
കൂട്ടുകാർ മുറിയിൽ ചെന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം മലയാളി അസോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: സജിത, സാന്ദ്ര. മരുമകൻ: രഞ്ജു ലാൽ.
കാണാതായിട്ട് ഒരു വര്‍ഷം, സഹോദരന്മാര്‍ മാസങ്ങളായി ജയിലില്‍, ഒടുവില്‍ യുവതിയെ കണ്ടെത്തി, ഭര്‍ത്താവിനെതിരെ കേസ്
സഹോദരിയെ കാണാതായ കേസില്‍ യുവാക്കള്‍ മാസങ്ങളായി ജയിലില്‍. 30 വയസുകാരിയെ ഒരു വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി പൊലീസ്.യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഇവരുടെ രണ്ട് സഹോദരന്മാർ ജയിലിലായിട്ട് മാസങ്ങള്‍ പിന്നിടുമ്ബോഴാണ് കേസിലെ പുതിയ വഴിത്തിരിവ്. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് യുവതിയേയും പ്രായപൂർത്തിയാകാത്ത ഇവരുടെ മൂന്ന് കുട്ടികളേയും കാണാതായത്.
ഭർത്താവിന്റെ മർദ്ദനവും മദ്യാപാനവും ഗാർഹിക പീഡനം സഹിക്കാൻ വയ്യാതെ വീട് വിട്ട് പോയതെന്നാണ് സംഭവത്തേക്കുറിച്ച് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സഹോദരന്മാർ ജയിലിലായ വിവരം അറിയില്ലായിരുന്നുവെന്നുമാണ് 30കാരി വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് കാണാതായ രേഖാ ദേവിയെന്ന രേഖയേക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കാൻപൂർ ദേഹത് മേഖലയിലെ റാണിയയില്‍ നിന്നാണ് യുവതിയെയും കുട്ടികളേയും പൊലീസ് കണ്ടെത്തിയത്.
ശ്യാം അഗ്നിഹോത്രിയെന്ന ഭർത്താവ് മദ്യപിച്ചെത്തി തന്നെയും രണ്ട് വയസ് മാത്രമുള്ള മകളെയും അടക്കം സ്ഥിരം മർദ്ദിച്ചിരുന്നതായാണ് ഇവർ വിശദമാക്കുന്നത്. റാണിയയിലെത്തി ഒരു സ്വകാര്യ ഫാക്ടറിയില്‍ തൊഴിലാളിയായി ഇവർ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ ഭർത്താവ് തന്നെ കാണാനില്ലെന്നും സഹോദരന്മാർ തട്ടിക്കൊണ്ട് പോയതായും സംശയിക്കുന്നതായി പരാതി നല്‍കിയതായും യുവതി അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ യുവതിയെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇവരുടെ സഹോദരന്മാരെ ജയില്‍ മോചിതരാക്കാനുള്ള അപേക്ഷയും കോടതിയില്‍ സമർപ്പിച്ചിട്ടുണ്ടെന്നാണ് കാൻപൂർ ഡിസിപി രാജേഷ് കുമാർ സിംഗ് വിശദമാക്കുന്നത്. ഭാര്യയെ കാണാനില്ലെന്ന കേസില്‍ പൊലീസ് അന്വേഷണത്തിലെ വീഴ്ചയ്ക്കെതിരെ ഭർത്താവ് അടുത്തിടെ ഹൈക്കോടതിയെ ഹേബിയസ് കോർപ്പസ് അപേക്ഷയുമായി സമർപ്പിച്ചിരുന്നു. നിലവില്‍ യുവതിയുടെ പരാതിയില്‍ ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസില്‍ യുവതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ് ഈ വർഷം ജൂണില്‍ കോടതിയില്‍ കേസ് അവസാനിപ്പിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നു. ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.