ബെംഗളൂരു: കണ്ണൂർ സ്വദേശിയായയുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയുടേയും കദീജയുടെയും മകനായ മനാഫ് (27) ആണ് മരിച്ചത്.ബെംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്ന മനാഫ്. നാഗവാരയിലെ താമസസ്ഥലത്താണ് മനാഫിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. കേളി ബെംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി.