ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ ശനിയാഴ്ച രാത്രിയാണ് അപകടം. ഉണ്ടായത്. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം- റഹ്മത്ത് ദമ്പതികളുടെ മകൻ മമ്മദ് റസാത്ത് (23) ആണ് മരിച്ചത്.
റസാത്ത് ഓടിച്ച ബൈക്ക് ലോറിയിലും ടവേരയിലും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാത്ത് അപകട സ്ഥലത്ത് തന്നെ മരിച്ചു. സുഹൃത്തിനെ മൈസൂരു റെയിൽവേ സ്റ്റേഷനിൽ ഇറക്കി മടങ്ങുന്നതിനിടെയാണ് അപകടം.
ടെക്സസ് മിന്നല്‍ പ്രളയം: മരണസംഖ്യ 50 കടന്നു; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
അമേരിക്കയെ ദുഃഖത്തിലാഴ്ത്തി ടെക്സസിലെ പ്രളയ ദുരന്തം. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു.കാണാതായവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കെർ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായത്. തകർത്തു പെയ്ത മഴയില്‍ ഗ്വാഡലൂപ് നദി കരകവിഞ്ഞൊഴുകിയതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്. ഇവിടെ ഒരു ക്യാമ്ബില്‍ പങ്കെടുക്കുകയായിരുന്ന 27 കുട്ടികളെ കാണാതായി.45 മിനിറ്റു കൊണ്ട് ജലനിരപ്പ് 26 അടിയായി ഉയർന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. മൂന്ന് മുതല്‍ ആറുവരെ ഇഞ്ച് മഴ പെയ്യുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. എന്നാല്‍ 10 ഇഞ്ച് (ഏകദേശം 254 മില്ലീമീറ്റർ) മഴയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ പെയ്‌തത്.
ട്രാവിസ് കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ആളുകള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ഒന്നിലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതുവരെ ഏകദേശം 850 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച പത്രസമ്മേളനത്തില്‍, തിരച്ചില്‍ പ്രവർത്തനങ്ങള്‍ വർധിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു. അതിവേഗം, വെള്ളം കുത്തിയൊലിച്ചെത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവക്കുന്നത്.പാഞ്ഞെത്തിയ വെള്ളത്തില്‍ വീടുകള്‍ അടക്കം ഒലിച്ച് പോയിട്ടുണ്ട്. പലയിടത്തും റോഡുകള്‍ തകരുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.